Quantcast

'സജി ചെറിയാൻ ന്യൂനപക്ഷത്തിനും മുസ്‍ലിം സമുദായത്തിനും വേണ്ടി നിരന്തരം പോരാടിയ ആളാണ്'; ന്യായീകരിച്ച് മന്ത്രി വി.ശിവന്‍കുട്ടി

സജി ചെറിയാന്റെ പരാമർശത്തെ വളച്ചൊടിച്ചാണ് വാർത്തകൾ പ്രചരിപ്പിച്ചതെന്നും വി.ശിവൻകുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    20 Jan 2026 5:15 PM IST

സജി ചെറിയാൻ  ന്യൂനപക്ഷത്തിനും മുസ്‍ലിം സമുദായത്തിനും വേണ്ടി നിരന്തരം പോരാടിയ ആളാണ്; ന്യായീകരിച്ച് മന്ത്രി വി.ശിവന്‍കുട്ടി
X

തിരുവന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയു ചെറുക്കപ്പെടണമെന്നാണ് സജി ചെറിയാൻ പറഞ്ഞത്. സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണ്. സജി ചെറിയാന്റെ പരാമർശത്തെ വളച്ചൊടിച്ചാണ് വാർത്തകൾ പ്രചരിപ്പിച്ചതെന്നും വി.ശിവൻകുട്ടി പറഞ്ഞു.

'ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും സിപിഎം ഒരുപോലെയാണ് എതിർക്കുന്നത്. ചില പ്രദേശങ്ങളിൽ ഭൂരിപക്ഷ വർഗീയതയും ചിലയിടത്ത് ന്യൂനപക്ഷ വർഗീയതയുമാകും. ഇത് നാടിന് ആപത്താണ്. ന്യൂനപക്ഷത്തിനും മുസ്‍ലിം സമുദായത്തിനും വേണ്ടി നിരന്തരം എന്തെല്ലാം പോരാട്ടങ്ങൾ പ്രവർത്തനങ്ങളും നടത്തിയ ആളാണ് സജി ചെറിയാന്‍. അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ പത്രങ്ങളിൽ വളച്ചൊടിച്ചാണ് വന്നത്'. മന്ത്രി പറഞ്ഞു.

അതിനിടെ,മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനയില്‍ സിപിഎം തിരുത്തല്‍ ആവശ്യപ്പെട്ടേക്കും. മന്ത്രിയുടെ പ്രസംഗം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മന്ത്രിയെന്ന നിലയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം ഗൗരവ സ്വഭാവത്തില്‍ കാണേണ്ടതാണെന്നും തിരുത്തിപ്പറയേണ്ടത് അനിവാര്യമാണെന്നുമാണ് സിപിഎമ്മിന്റെ നിരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം വരുത്തുമെന്നും പാര്‍ട്ടി വിലയിരുത്തി.


TAGS :

Next Story