Quantcast

ശബരിമല സ്വർണക്കൊള്ള: സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം- വി.ശിവൻകുട്ടി

സ്വർണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷണൻ പോറ്റിയുടെ വീട്ടിൽ പോയ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്

MediaOne Logo
ശബരിമല സ്വർണക്കൊള്ള: സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം- വി.ശിവൻകുട്ടി
X

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രണ്ട് കള്ളൻമാർ വ്യക്തിപരമായി നേരിൽക്കണ്ടത് സോണിയാ ഗാന്ധിയെ ആണെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സ്വർണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷണൻ പോറ്റിയുടെ വീട്ടിൽ പോയ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്‌കരിച്ചിരുന്നു. സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പോറ്റിയെ കണ്ടത് തെറ്റാണെങ്കിൽ സോണിയാ ഗാന്ധിക്കും പങ്കുണ്ടെന്ന് പറയേണ്ടിവരില്ലേ എന്നായിരുന്നു ഭരണപക്ഷത്തിന്റെ ചോദ്യം. തുടർന്ന് ഭരണപക്ഷവും സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

എട്ട് വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നാണ് കടകംപള്ളിയുടെ വിശദീകരണം. എന്ത് കാര്യത്തിനാണ് പോറ്റിയുടെ വീട്ടിൽ പോയത് എന്ന് ഓർക്കുന്നില്ല. പോറ്റിയെ നിരവധി പ്രാവശ്യം കണ്ടിട്ടുണ്ട്. 2025 വരെ പോറ്റി കളങ്കിതനാണെന്ന് അറിയില്ലായിരുന്നു. കളങ്കിതനായ വ്യക്തിയെ സോണിയാ ഗാന്ധി വീട്ടിൽ കയറ്റുമെന്ന് കരുതുന്നില്ല. സിപിഎമ്മിനെതിരെ സ്വർണക്കൊള്ള ആയുധമാക്കുമ്പോൾ സോണിയയെ കണ്ടതും ചർച്ചയാവും. ഇത് സ്വാഭാവിക പ്രതിരോധമാണെന്നും കടകംപള്ളി പറഞ്ഞു.

TAGS :

Next Story