Quantcast

'ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്..!' ; രാഹുൽ മാങ്കൂട്ടത്തലിന് മറുപടിയുമായി വി.ശിവൻകുട്ടി

മാങ്കൂട്ടത്തലിന്റെ സംഘിക്കുട്ടി എന്ന വിളിക്കാണ് മന്ത്രിയുടെ മറുപടി

MediaOne Logo

Web Desk

  • Updated:

    2025-10-25 03:49:55.0

Published:

25 Oct 2025 8:52 AM IST

ഒരു കൂട്ടത്തിന് എന്റെ പേരിലെ കുട്ടി എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്..! ; രാഹുൽ മാങ്കൂട്ടത്തലിന് മറുപടിയുമായി വി.ശിവൻകുട്ടി
X

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തലിന് മറുപടിയുമായി വി.ശിവൻകുട്ടി. 'ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്..!' എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ' പത്ര സമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി, അയാൾ ശിവൻ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്... നേമത്ത് ബിജെപി എംഎൽഎ തോറ്റെന്ന് ആരാണ് പറഞ്ഞത്? ശ്രീ.പി.എം എംഎൽഎ സംഘിക്കുട്ടി...' എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പറഞ്ഞത്.

TAGS :

Next Story