Quantcast

'രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കാൻ അദാനിയെ ഇറക്കേണ്ടിവരും, എല്ലാത്തിനെയും അതിജീവിച്ച് എൽഡിഎഫ് ജയിക്കും': വി. ശിവൻകുട്ടി

ബിജെപിക്ക് ജയിക്കാനുള്ള ശാസ്ത്രീയമായ ഡീലാണ് കോൺഗ്രസ് നടത്തുന്നതെന്നും ശിവൻകുട്ടി

MediaOne Logo

Web Desk

  • Published:

    7 April 2026 10:16 AM IST

രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കാൻ അദാനിയെ ഇറക്കേണ്ടിവരും, എല്ലാത്തിനെയും അതിജീവിച്ച് എൽഡിഎഫ് ജയിക്കും: വി. ശിവൻകുട്ടി
X

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കാൻ അദാനിയെ ഇറക്കേണ്ടിവരുമെന്നും എല്ലാത്തിനെയും അതിജീവിച്ചും എൽഡിഎഫ് ജയിക്കുമെന്നും നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജയിക്കാനുള്ള നല്ല സാധ്യതയുണ്ട്. തന്നെ ഒഴിവാക്കേണ്ടുന്ന കാര്യം വോട്ടർമാരെ സംബന്ധിച്ച് ഇല്ല. അവിടെ നടന്ന വികസനമാണ് ചർച്ചയെങ്കിലും ജനങ്ങൾക്കൊപ്പം നിന്ന് കാര്യങ്ങൾ ചെയ്തതാണ് ചർച്ചയെങ്കിലും തനിക്കാണ് മുൻതൂക്കമെന്നും ശിവൻകുട്ടി. 40 വർഷക്കാലമായി പൊതുരം​ഗത്ത് നിൽക്കുന്ന ആളാണ്. താൻ ആരെയും വഞ്ചിച്ചിട്ടില്ല. ഉള്ള ആസ്തി മറച്ചു വച്ചിട്ടില്ല. എപ്പോൾ വേണെമെങ്കിലും തന്നെകാണാം. അതുകൊണ്ട്, തന്നെ വോട്ടർമാർക്ക് ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ജയിക്കാനുള്ള ശാസ്ത്രീയമായ ഡീലാണ് കോൺഗ്രസ് നടത്തുന്നത്. പക്ഷെ അതിനെ മറികടക്കും. നേമത്ത് ഇത്തവണയും കോൺഗ്രസ് വോട്ട് കുറയും. ശബരിനാഥിന് മുരളീധരൻ്റെ വോട്ട് പിടിക്കാനാവില്ല. കെപിസിസി അറിഞ്ഞുകൊണ്ട് നേരിട്ട് ഉണ്ടാക്കിയ ഡീലാണ് നടക്കുന്നത്. കോടികൾ എറിഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കാൻ അദാനിയെ ഇറക്കേണ്ടിവരുംമെന്നും പറഞ്ഞ ശിവൻകുട്ടി എല്ലാത്തിനെയും അതിജീവിച്ചും ജയിക്കുമെന്നും കൂട്ടിചേർത്തു.

TAGS :

Next Story