Quantcast

വടകര താലൂക്ക് ഓഫിസ് ശുചിമുറി തീപ്പിടിത്തം: ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ, സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-18 03:45:54.0

Published:

18 Dec 2021 2:04 AM GMT

വടകര താലൂക്ക് ഓഫിസ് ശുചിമുറി തീപ്പിടിത്തം:  ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ, സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
X

കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിൽ. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. എന്നാൽ ഇതിന് മുമ്പ് ശുചിമുറിയിൽ നടന്ന തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ തീപ്പിടിത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ വലിയ തീപ്പിടിത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമർശനം പലരും ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തം നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി അണക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു. അതിനിടെ, സ്ഥലം സന്ദർശിക്കാനെത്തിയ നാദാപുരം എംഎൽഎ ഇകെ വിജയന് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. വടകര എംഎൽഎ കെ.കെ. രമ, കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞഹമ്മദ് കുട്ടി എന്നിവരും സ്ഥലത്തെത്തിയിരുന്നു. തീപ്പിടിത്തത്തിൽ ദുരൂഹതയുള്ളതായി കെ.കെ രമയും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.

ഈ സർക്കാർ തീപ്പിടിച്ച സർക്കാറാണെന്നും അവർ ഭരണമേറ്റ ശേഷം പല ഓഫിസുകൾക്കും തീപ്പിടിച്ചുവെന്നും വടകരയിലെ തീപ്പിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപ്പിടിത്തത്തിൽ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും അതിനാൽ വടകരയിലേത് ഒറ്റപ്പെട്ട തീപ്പിടിത്തമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Vadakara taluk office toilet fire: Andhra native in custody, CCTV footage released

TAGS :

Next Story