Quantcast

വർക്കലയിൽ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിൽ

ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജി, രണ്ടാം പ്രതി അഹദ് എന്നിവരാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Updated:

    2023-07-21 16:00:05.0

Published:

21 July 2023 7:08 PM IST

Varkkala murder two accused arrested
X

തിരുവനന്തപുരം: വർക്കല അയിരൂരിൽ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജി, രണ്ടാം പ്രതി അഹദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലീനാ മണിയുടെ ഭർതൃസഹോദരങ്ങളാണ് ഇവർ.

ജൂലൈ 16 ഞായറാഴ്ചയാണ് ലീനാ മണി കൊല്ലപ്പെട്ടത്. ഭർതൃസഹോദരൻമാരായ മൂന്നുപേരാണ് രാവിലെ 10 മണിയോടെ ലീനാ മണിയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇവർ ഒളിവിൽ പോവുകയായിരുന്നു. പ്രതികളിലൊരാളായ മുഹ്‌സിൻ ഇപ്പോഴും ഒളിവിലാണ്.

ഒന്നര വർഷം മുമ്പാണ് ലീനാ മണിയുടെ ഭർത്താവ് മരിച്ചത്. തുടർന്ന് സ്വത്ത് വീതംവെക്കുന്നത് സംബന്ധിച്ച് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

TAGS :

Next Story