Quantcast

വിബിഎസ്എ ബില്‍; സര്‍വകലാശാലകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണം, സംസ്ഥാനത്തെ എംപിമാര്‍ക്ക് കത്തയച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

ബില്ലിലെ വ്യവസ്ഥകള്‍ സര്‍വകലാശാല അധികാരങ്ങളുടെയും ഭരണഘടന അവകാശങ്ങളുടെയും ലംഘനമാണെന്ന് മന്ത്രി റോജി എം. ജോണ്‍

MediaOne Logo

Web Desk

  • Published:

    16 July 2026 10:08 PM IST

Roji M John wants to have the right to eat wild animals that come to residential area
X

തിരുവനന്തപുരം: വിബിഎസ്എ (വിക്‌സിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍) ബില്ലിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ബില്ലിലെ വ്യവസ്ഥകള്‍ സര്‍വകലാശാല അധികാരങ്ങളുടെയും ഭരണഘടന അവകാശങ്ങളുടെയും ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു. ബില്ലില്‍ കേരളത്തിന്റെ നിലപാടിന് പിന്തുണ തേടിക്കൊണ്ടാണ് കത്തയച്ചിരിക്കുന്നത്.

2025-ലെ അധികാര കേന്ദ്രീകരണ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിബിഎസ്എ ബില്‍ സര്‍വകലാശാലകളുടെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സംയുക്ത പട്ടികയിലുള്ള വിഷയമാണ്. ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.

നിര്‍ദിഷ്ട ബില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രധാന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും സംസ്ഥാനങ്ങളുടെ പങ്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

ബില്ലിലെ വിവിധ വ്യവസ്ഥകള്‍ സംസ്ഥാന നിയമങ്ങളെ അസാധുവാക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് സര്‍വകലാശാലാ ഭരണത്തിലും നിയന്ത്രണ ഏജന്‍സികളിലുമുള്ള നിയമനങ്ങളില്‍ നിര്‍ണായക അധികാരം നല്‍കുന്നതിനും നയപരമായ വിഷയങ്ങളില്‍ കേന്ദ്രത്തിന് അന്തിമ തീരുമാനാധികാരം കൈമാറുന്നതിനും വഴിയൊരുക്കും.

പാഠ്യപദ്ധതികളില്‍ ഏകീകൃത സമീപനം നിര്‍ബന്ധമാക്കുന്നതും നിലവിലുള്ള യുജിസി, എഐസിടിഇ, എന്‍സിടിഇ എന്നിവയ്ക്ക് പകരം ഏകീകൃത നിയന്ത്രണ സംവിധാനം കൊണ്ടുവരുന്നതും സര്‍വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെയും വൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിര്‍ദിഷ്ട നിയമത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് സര്‍ക്കാരിന്റെ ശിപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story