Quantcast

കേരള സര്‍വകലാശാലയില്‍ വിസി - സിന്‍ഡിക്കേറ്റ് പോര് തുടരുന്നു; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

രജിസ്ട്രാറുടെ റൂമിന് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശം

MediaOne Logo

Web Desk

  • Updated:

    2025-07-10 10:02:03.0

Published:

10 July 2025 9:50 AM IST

കേരള സര്‍വകലാശാലയില്‍ വിസി - സിന്‍ഡിക്കേറ്റ് പോര് തുടരുന്നു; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
X

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രതിസന്ധിയില്‍ നടപടികളുമായി വൈസ് ചാന്‍സലര്‍. രജിസ്ട്രാറെ തടയാന്‍ രജിസ്ട്രാറുടെ റൂമിന് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശം. സര്‍വകലാശാലയിലെ പോരും തര്‍ക്കവും തുടരുകയാണ്.

അനധികൃതമായി ആരെയും റൂമിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നാണ് സര്‍വകലാശാല സെക്യൂരിറ്റി ഓഫീസര്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ നിര്‍ദ്ദേശം നല്‍കിയത്. കര്‍ശനമായ ജാഗ്രത വിഷയത്തില്‍ ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ വി സി. സര്‍വ്വകലാശാലയില്‍ വന്‍ പോലീസ് വിന്യാസം.

മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി. രജിസ്ട്രാറുടെ ചുമതല നല്‍കി ഉത്തരവ് ഇറങ്ങി. 7 ആം തീയതി രേഖപ്പെടുത്തിയാണ് ഉത്തരവ്. നേരത്തെ സിസ തോമസ് മിനി കാപ്പന് ചുമതല നല്‍കിയെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. പി ഹരികുമാറിന് പകരം ഹേമ ആനന്ദിനും ചുമതല നല്‍കി ഉത്തരവ് ഇറങ്ങി.

അതേസമയം, രജിസ്ട്രാറുടെ അവധി അപേക്ഷ തള്ളിയ വി.സിക്ക് മറുപടിയുമായി റജിസ്ട്രാര്‍ എത്തിയതോടെ ഇന്നും സര്‍വകലാശാലയില്‍ നാടകീയ സംഭവങ്ങള്‍ തുടരുമെന്ന് ഉറപ്പായി. രജിസ്ട്രാര്‍ സസ്‌പെന്‍ഷനിലായതിനാല്‍ അവധി നല്‍കാനാവില്ലെന്ന് വി.സി ഡോ.മോഹനനന്‍ കുന്നുമ്മല്‍ അറിയിച്ചതോടെ, സസ്‌പെന്‍ഷനിലല്ലെന്നും സിന്‍ഡിക്കേറ്റ് അതു റദ്ദാക്കിയെന്നും റജിസ്ട്രാര്‍ മറുപടി നല്‍കി. കെ.എസ്.അനില്‍കുമാര്‍ ഇന്ന് സര്‍വകലാശാലയിലെത്തും. ഇത് തടയാന്‍ വി.സി ശ്രമിച്ചാല്‍ വന്‍ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങും.

TAGS :

Next Story