Quantcast

ഓഫീസിലെത്താതെ വിസി;പ്രതിസന്ധി അയയാതെ കേരള സർവകലാശാല

വിസി മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയാൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് എസ്എഫ്‌ഐയുടെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-07-14 03:06:40.0

Published:

14 July 2025 6:35 AM IST

ഓഫീസിലെത്താതെ വിസി;പ്രതിസന്ധി അയയാതെ കേരള സർവകലാശാല
X

തിരുവനന്തപുരം: കേരള സർവകലാശാലയിൽ പ്രതിസന്ധിക്ക് അയവില്ല. കേരള സർവകലാശാല ആസ്ഥാനത്തേക്ക് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ എത്തുന്നതിൽ ആശയക്കുഴപ്പം തുടരുന്നു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ സർവകലാശാല പോകുമ്പോഴും ആഴ്ചകളായി വി സി ഓഫീസിൽ എത്തിയിട്ടില്ല.

സുരക്ഷ ഉറപ്പാക്കാതെ എത്താൻ ആകില്ലെന്ന് നിലപാടിലാണ് വിസി. ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും വിജയിച്ചിട്ടില്ല. നിലവിൽ നൽകിയ കരാർ മറികടന്ന് പുതിയ സോഫ്റ്റ്വെയർ തയ്യാറാക്കൽ പ്രായോഗികമല്ല എന്നാണ് വിലയിരുത്തൽ.

മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയാൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് എസ്എഫ്‌ഐയുടെ തീരുമാനം.

watch video:

TAGS :

Next Story