'മത്സരിക്കാനാണെങ്കിൽ അൻവർ എന്തിന് രാജിവെച്ചു, ജനങ്ങളെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്'; വി.ഡി സതീശൻ
ഞങ്ങള്‍ പറയുന്ന രാഷ്ട്രീയത്തിന് റവന്യൂമന്ത്രി കെ.രാജന്‍റെ ഉപദേശം വേണ്ടെന്നും സതീശന്‍ മീഡിയവണിനോട് പറഞ്ഞു

മലപ്പുറം:സർക്കാറിന്റെ അവകാശവാദങ്ങൾ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എൽഡിഎഫ് സർക്കാറാണെന്നും സതീശൻ മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ദേശീയ പാതയിലും വ്യാജ അവകാശ വാദം ഉന്നയിച്ചു.എന്നാൽ പാത പൊളിഞ്ഞതോടെ റീലെടുക്കുന്നത് അവസാനിപ്പിച്ചെന്നും സതീശൻ പറഞ്ഞു.
നികുതി പിരിവ് പരാജയപ്പെട്ടു. കേരളത്തിന് വരുമാന വർധനവില്ല.സര്‍ക്കാറിന്‍റെ വ്യാജ അവകാശവാദങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് പൊളിച്ചടക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ പറയുന്ന രാഷ്ട്രീയത്തിന് റവന്യൂമന്ത്രി കെ.രാജന്‍റെ ഉപദേശം വേണ്ട.രാജന്‍ ജനങ്ങളെ വിഡ്ഢികളാക്കിയെന്നാണ് എനിക്ക് പറയാനുള്ളത്.കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ കഴുത്തില്‍ കരുവന്നൂര്‍ കേസിലെ കത്തിയായിരുന്നു. ഇന്നിപ്പോള്‍ സുരേഷ് ഗോപിയും രാജനും കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുകയാണ്,യുഡിഎഫ് അഭിമാനമുള്ള രാഷ്ട്രീയപാർട്ടിയാണ്.അതിൽ വെള്ളം ചേർക്കില്ല.- സതീശന്‍ പറഞ്ഞു.
'മത്സരിക്കാനാണെങ്കിൽ അൻവർ എന്തിന് രാജിവെച്ചു, ജനങ്ങളെ പരിഹസിക്കുകയല്ലേ ചെയ്യുന്നതെന്നും സതീശന്‍ ചോദിച്ചു.അൻവറുമായുള്ള രാഷ്ട്രീയ ചർച്ചകളുടെ വാതിലടച്ചത് ലീഗിന്റെ നേതാക്കളുടെയടക്കം കൂട്ടായ തീരുമാനത്തിന് പിന്നാലെയാണ്. ലീഗ്-കോൺഗ്രസ് ബന്ധം സുദൃഡമാണ്. പാണക്കാട് കുടുംബം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ലെന്നത് വ്യാജമാണ്. മുന്നണി നേതാക്കളുമായി എല്ലാം ചര്‍ച്ച ചെയ്തിട്ടാണ് തീരുമാനമെടുക്കുന്നത്. -സതീശന്‍ പറഞ്ഞു.
Adjust Story Font
16

