Quantcast

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വി.ഡി സതീശൻ; കെട്ടിവെക്കാൻ പണം നൽകിയത് പ്ലാച്ചിമട സമര സമിതി

പറവൂരിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനിൽ നിന്ന് കാൽനടയായിട്ടാണ് അഡീഷണൽ തഹസിൽദാര്‍ ഓഫീസിലെത്തിയത്

MediaOne Logo
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വി.ഡി സതീശൻ; കെട്ടിവെക്കാൻ പണം നൽകിയത് പ്ലാച്ചിമട സമര സമിതി
X

എറണാകുളം: പറവൂരിൽ വീണ്ടും ജനവിധി തേടാനിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പറവൂരിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനിൽ നിന്ന് കാൽനടയായിട്ടാണ് അഡീഷണൽ തഹസിൽദാര്‍ ഓഫീസിലെത്തിയത്. വിഡി സതീശനമൊപ്പം കാൽനടയായി പ്രവര്‍ത്തകരും നേതാക്കളും ഓഫീസിലേക്ക് അനുഗമിച്ചു. മുദ്രവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ പത്രിക സമര്‍പ്പണം ആഘോഷമാക്കിയത്.

രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് വിഡി സതീശൻ നൽകിയത്. പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണിവരെയാണ് പത്രിക സമർപ്പണത്തിനുള്ള സമയം. പ്രമുഖർ അടക്കം നിരവധി പേർ ഇന്ന് വിവിധ ഇടങ്ങളിൽ പത്രികകൾ സമർപ്പിച്ചു. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.

TAGS :

Next Story