Quantcast

'കോൺഗ്രസും ലീഗും തമ്മിൽ ഒരു പഞ്ചായത്തിൽ പോലും അഭിപ്രായ വ്യത്യാസമില്ല'-വി.ഡി സതീശന്‍ പാണക്കാട്ട്

പാണക്കാട്ടെ വസതിയിലെത്തി സതീശന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Updated:

    2023-11-07 08:04:20.0

Published:

7 Nov 2023 5:34 AM GMT

VD Satheesan said the relationship between Congress and Muslim League is strong
X

മലപ്പുറം: കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം സുദൃഢമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാണക്കാട്ടെ വസതിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു പാർട്ടികളും തമ്മിൽ ഒരു പഞ്ചായത്തിൽ പോലും അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കളെത്തുന്നത് സ്വാഭാവികമാണെന്നും ഇതു സൗഹൃദ സന്ദർശനം മാത്രമാണെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫ് ഏറ്റവും സുശക്തമായ സ്ഥലമാണ് മലപ്പുറം. ലീഗുമായുള്ളത് സഹോദരബന്ധമാണ്. കോണ്‍ഗ്രസിനും മുസ്‍ലിം ലീഗിനും അകത്തുമുള്ള പ്രശ്‌നങ്ങൾ അതത് പാർട്ടികൾ തീർക്കും. പ്രശ്‌നം പരിഹരിക്കാൻ രണ്ട് പാർട്ടികൾക്കും ത്രാണിയുണ്ട്. ഫലസ്തീൻ പരിപാടിയിലേക്കുള്ള സി.പി.എം ക്ഷണത്തിൽ ലീഗ് സ്വീകരിച്ച നിലപാടിൽ അഭിമാനമുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ചർച്ചയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിലെ പ്രശ്‌നങ്ങൾ ലീഗ് ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നു രാവിലെ 9.45ഓടെയാണ് സതീശൻ പാണക്കാട്ടെത്തിയത്. സാദിഖലി തങ്ങളുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി എന്നിവരും പങ്കെടുത്തു.

Summary: Leader of Opposition VD Satheesan said that the relationship between Congress and Muslim League is strong. He was talking to the media after meeting Muslim League State President Sayyid Sadik Ali Shihab Thangal at his residence at Panakkad

TAGS :

Next Story