Quantcast

'പാലക്കാട്ട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം'; വി.ഡി സതീശൻ

റാന്നി , കോന്നി എന്നിവിടങ്ങളിലും ഡീൽ ശക്തമാണെന്നും സതീശൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-03-25 08:31:17.0

Published:

25 March 2026 11:57 AM IST

പാലക്കാട്ട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം; വി.ഡി സതീശൻ
X

തിരുവനന്തപുരം: ബിജെപി-സിപിഎം ഡീൽ ആരോപണം തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. റാന്നി , കോന്നി എന്നിവിടങ്ങളിലും ഡീൽ ശക്തമാണെന്നും സതീശൻ പറഞ്ഞു.

പാലക്കാട് ബിജെപിയെ ജയിപ്പിക്കനാണ് സിപിഎം ശ്രമം , അത് നടക്കില്ല , മികച്ച വിജയം യുഡിഎഫിനുണ്ടാകും. പല സ്ഥലത്തും ബിജെപി മത്സരിക്കുന്നില്ല . സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്‍റാണ്. തൻ്റെ നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ എല്ലാം ശരിയാണ് . തെറ്റാണെന്ന് പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്ന് അദ്ദേഹം പരിഹസിച്ചു. ഗണേഷ് കുമാറിനെതിരായ ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കുടുംബ പ്രശ്നമാക്കി മാറ്റി. ഗണേഷ് യുഡിഎഫിൽ ആയിരുന്നപ്പോൾ പുറത്താക്കാനായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ചോദ്യങ്ങൾ ചോദിച്ചാൽ മുഖ്യമന്ത്രി പ്രകോപിതനാകുകയാണെന്നും സതീശൻ ആരോപിച്ചു.



മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ ഈ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. കോൺഗ്രസിനെ ഒറ്റപ്പെടുത്താനാണ് ധാരണ. അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു. ലാവ്‍ലിൻ കേസിൽ പിണറായി വിജയനെ മാത്രം ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസിന്‍റെ ഡീൽ ജനങ്ങൾക്കൊപ്പമാണെന്ന് ശശി തരൂർ എം.പി പറഞ്ഞു. ബിജെപിക്ക് കോൺഗ്രസിനേക്കാളും സിപിഎം അധികാരത്തിൽ വന്നാൽ മതി എന്നാണ് . മറ്റുള്ളവർ എന്ത് ഡീൽ വേണമെങ്കിലും ചെയ്തോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ കോൺഗ്രസിന്‍റെ ഡീൽ ആരോപണം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കോൺഗ്രസ്‌ പറയുന്നു ബിജെപി സിപിഎമ്മിന്റെ ബി ടീം എന്ന്. മുഖ്യമന്ത്രി പറയുന്നു രാഹുൽ ഗാന്ധി ബിജെപിയുടെ ബി ടീം എന്ന്. ആരൊക്കെ തമ്മിൽ ആണ് ധാരണ എന്ന് പരിശോധിക്കണം. എൽഡിഎഫ് എന്തൊക്കെ പ്രചാരണം നടത്തിയാലും ജനങ്ങൾക്ക് സത്യം അറിയാം. മൂന്നാം തവണ എൽഡിഎഫ് സർക്കാർ ഉണ്ടാകുമെന്ന് കരുതണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



TAGS :

Next Story