Quantcast

'മുഖ്യമന്ത്രി കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ട': വി.ഡി സതീശൻ

സിപിഎം സെക്രട്ടറിയായിരുന്ന കാലത്ത് വികസന വിരുദ്ധതയുടെ പര്യായമായിരുന്നു പിണറായി

MediaOne Logo

Web Desk

  • Published:

    6 April 2022 12:39 PM IST

മുഖ്യമന്ത്രി കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ട: വി.ഡി സതീശൻ
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം സെക്രട്ടറിയായിരുന്ന കാലത്ത് വികസന വിരുദ്ധതയുടെ പര്യായമായിരുന്നു പിണറായി. സിൽവർ ലൈനിന്റെ പിറകെ പോകാതെ ഭരിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തണമെന്നും സതീശൻ പറഞ്ഞു.

കേരളത്തിലെ എല്ലാ പദ്ധതികൾക്കും എതിരായി നിലപാട് എടുത്ത ആളാണ് പിണറായി വിജയൻ. അദ്ദേഹം കോൺഗ്രസിനെ വികസനം പഠിപ്പിക്കേണ്ട. ശമ്പളം കൊടുക്കാൻ പണമില്ലാതെ കടം വാങ്ങുകയാണ് സംസ്ഥാനം. നിത്യ ചിലവിന് പണമില്ലാത്ത അവസ്ഥയിലാണ് കെ-റെയിൽ കൊണ്ട് വരുന്നത്. സംഘ പരിവാറുമായി ഇടനിലക്കാരെ വെച്ച് ചർച്ച ചെയ്യുകയാണ്. വലിയ കൊടുക്കൽ വാങ്ങൽ ബി.ജെ.പിയുമായുണ്ട്. സിൽവർ ലൈനിന്റെ പുറകെ പോകാതെ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കണം- സതീശന്‍ പറഞ്ഞു.

സി.പി.എം കേന്ദ്ര നേതൃത്വം സിൽവർ ലൈനിൽ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു. ഇടത് പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് കേരളത്തിൽ സ്വീകരിക്കുന്നത്. മുംബയ്, അഹമ്മദാബാദ് അതിവേഗ റെയിൽവേയെ നഖശിഖാന്തം എതിർക്കുന്ന സി.പി.എം, സിൽവർ ലൈൻ പദ്ധതിയെ പിന്തുണയ്ക്കുന്നത് എങ്ങനെയെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

TAGS :

Next Story