Quantcast

'സർക്കാർ ചെലവിൽ പാർട്ടി പ്രചാരണം വേണ്ട'; നവകേരള സദസ്സ് പണപ്പിരിവിനെതിരെ വി.ഡി സതീശൻ

ജി.എസ്.ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറെ കൊണ്ട് കേരളീയത്തിന് പണം പിരിച്ചെന്നും സതീശൻ ആരോപിച്ചു. സഹകരണ ബാങ്കുകളോട് ഉൾപ്പെടെ നവകേരള സദസിന് ഫണ്ട് കൊടുക്കാൻ പറയുന്നുണ്ടെന്നും സതീശൻ

MediaOne Logo

Web Desk

  • Updated:

    2023-11-11 07:32:44.0

Published:

11 Nov 2023 7:18 AM GMT

Leader of the Opposition VD Satheesan said that the UDF-ruled local bodies will not give money to the Navakerala Sadass
X

തിരുവനന്തപുരം: കേരള കടുത്ത ധനപ്രതിസന്ധിയിലിരിക്കുമ്പോഴാണ് നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളിൽനിന്നടക്കം പണം പിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പണം നൽകില്ലെന്ന് അദ്ദേഹം അറിയിച്ചു. സർക്കാരിന്റെ ചെലവിൽ പാർട്ടി പ്രചാരണ പരിപാടി വേണ്ടെന്നും സതീശൻ പറഞ്ഞു.

ധനപ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയിൽ സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിക്ക് സമ്മതിക്കാൻ മടിയാണ്. നെല്ല് സംഭരണത്തിൽ സർക്കാർ പരാജയമാണ്. കർഷക ആത്മഹത്യകൾ ഇനിയും ഉണ്ടാകാനാണു സാധ്യത. ധനപ്രതിസന്ധിക്കു കാരണം നികുതി പിരിക്കാത്തതാണ്. സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലാമുള്ളത്-സതീശൻ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥന്മാരെ കൊണ്ട് പണപ്പിരിവ് നടത്തി തെരഞ്ഞെടുപ്പ് നടത്തുകയാണ്. ജി.എസ്.ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറെ കൊണ്ട് കേരളീയത്തിന് പണം പിരിച്ചെന്നും സതീശൻ ആരോപിച്ചു. നവകേരള സദസ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ്. സഹകരണ ബാങ്കുകളോട് ഉൾപ്പെടെ നവകേരള സദസിന് ഫണ്ട് കൊടുക്കാൻ പറയുന്നുണ്ട്. സർക്കാരിന്റെ ചെലവിൽ പാർട്ടി പ്രചാരണ പരിപാടി വേണ്ട. സർക്കാർ ഓഫീസുകളിൽ സ്റ്റാമ്പ് വാങ്ങാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ആദ്യ സർക്കാരായി പിണറായി സർക്കാർ മാറിയെന്നും വി.ഡി സതീശൻ വിമർശിച്ചു.

യു.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകൾ നവകേരള സദസിന് പണം നൽകില്ല. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും പണം നൽകില്ല. അക്കാര്യം യു.ഡി.എഫ് കൺവീനർ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറി. വിലക്കയറ്റത്തിൽ ഇടപെടേണ്ടത് സപ്ലൈകോയാണ്. എന്നാൽ, ടെൻഡറിൽ ഇപ്പോൾ വിതരണക്കാർ പങ്കെടുക്കുന്നില്ല. 3,500 കോടി സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. നിലവിൽ സപ്ലൈകോയിൽ ഒരു സാധനവുമില്ല. ഇല്ലാത്ത സാധനങ്ങൾക്ക് പോലും വില കൂട്ടിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Summary: Leader of the Opposition VD Satheesan said that the UDF-ruled local bodies will not give money to the Navakerala Sadass. Satheesan said that there is no need for a party campaign at the expense of the government

TAGS :

Next Story