Quantcast

സോഷ്യൽമീഡിയ തൂക്കി 'പൂക്കി സിഎം'; വൈറൽ ചിരിക്ക് പിന്നിലെ കഥ പറഞ്ഞ് വി.ഡി സതീശൻ

റിയാക്ഷന്‍ വൈറലായതോടെ മുഖ്യമന്ത്രി തന്നെ പ്രതികരണവുമായെത്തി

MediaOne Logo

Web Desk

  • Published:

    19 May 2026 9:56 PM IST

സോഷ്യൽമീഡിയ തൂക്കി പൂക്കി സിഎം; വൈറൽ ചിരിക്ക് പിന്നിലെ കഥ പറഞ്ഞ് വി.ഡി സതീശൻ
X

കോഴിക്കോട്: സോഷ്യൽ മീഡിയ വൈറൽ ചിരിക്ക് പിന്നിലെ കഥ പറഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശൻ. നമ്മുടെ 'പൂക്കി' എന്ന പേരിലാണ് ഇൻ്റർനെറ്റിൽ പത്രസമ്മേളനത്തില്ലെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വാഹന മോഡിഫിക്കേഷന്‍ നിയമവിധേയമാക്കുമോയെന്ന യുവാവിൻ്റെ ചോദ്യത്തിനായിരുന്നു സതീശൻ അനുകൂലമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മറുപടി നല്‍കിയത്.

റിയാക്ഷന്‍ വൈറലായതോടെ മുഖ്യമന്ത്രി തന്നെ പ്രതികരണവുമായെത്തി. ചോദ്യം ചോദിച്ച പയ്യനോട് വാത്സല്യപൂര്‍വം കൊടുത്ത മറുപടിയായിരുന്നു മുഖ്യമന്ത്രി ഇതി പറഞ്‍ത്.

'ഒരു പയ്യനാണ് അതെന്നോട് ചോദിച്ചത്. ഒരു വാത്സല്യം കൊണ്ട് കാണിച്ചതാണത്. അവന്‍റെ മുഖവും പെരുമാറ്റവുമൊക്കെ കണ്ടപ്പോള്‍ ഉള്ളിൽ ഒരു വാത്സല്യം തോന്നി. പേടിക്കണ്ടടാ, ശരിയാക്കാമെന്നുള്ള മട്ടില്‍ കാണിച്ചതാണ്. ചെറുപ്പക്കാര്‍ക്കിടയിലുള്ള ഒരു ആഗ്രഹമല്ലേ. പിന്നെ ഞാന്‍ പറഞ്ഞു, ഒരു വാക്കല്ലേ പറഞ്ഞത്, അത് ശരിയാക്കിയെടുക്കാമെന്ന്. നമ്മള്‍ മക്കളോടൊക്കെ കാണിക്കുന്നത് പോലെ കാണിച്ചതാണ്. ഇന്നലെ രാത്രി മോളാണ് എന്നെ വിഡിയോ കൊണ്ട് കാണിച്ചുതന്നത്,' വി.ഡി സതീശന്‍ പറഞ്ഞു.

TAGS :

Next Story