Top

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: യു.ഡി.എഫിന് ഏകാഭിപ്രായമെന്ന് വി.ഡി സതീശന്‍

സ്‌കോളര്‍ഷിപ്പിന്റെ എണ്ണം കുറക്കുന്നില്ല എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കാനുള്ള തീരുമാനവും സ്വാഗതാര്‍ഹം.

MediaOne Logo

Web Desk

  • Updated:

    2021-07-22 10:17:59.0

Published:

22 July 2021 10:17 AM GMT

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: യു.ഡി.എഫിന് ഏകാഭിപ്രായമെന്ന് വി.ഡി സതീശന്‍
X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യു.ഡി.എഫിന് ഏകാഭിപ്രായമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറക്കരുത്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം മുസ്‌ലിങ്ങള്‍ക്ക് നല്‍കുന്ന സ്‌കീം അതുപോലെ നിലനിര്‍ത്തണം. മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി നല്‍കണമെന്നും സതീശന്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പിന്റെ എണ്ണം കുറക്കുന്നില്ല എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കാനുള്ള തീരുമാനവും സ്വാഗതാര്‍ഹം. തന്നെ ആരും സമ്മര്‍ദത്തിലാക്കിയിട്ടില്ല. താന്‍ ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ല. ഇത് നേരത്തെയുള്ള കൂട്ടായ തീരുമാനമാണെന്നും സതീശന്‍ പറഞ്ഞു.

TAGS :

Next Story