Quantcast

കേരള സിപിഎമ്മിനെ സംഘപരിവാറിൻ്റെ ആലയിൽ കെട്ടിയത് മുഖ്യമന്ത്രി; മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് ആര്‍എസ്എസ് വാദമെന്ന് സതീശന്‍

മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമി കൊണ്ടുനടന്ന സിപിഎം ഇപ്പോൾ ജമാഅത്ത് വിരുദ്ധത പറയുന്നത് തട്ടിപ്പ്

MediaOne Logo

Web Desk

  • Updated:

    2024-10-25 09:22:43.0

Published:

25 Oct 2024 12:56 PM IST

vd satheesan
X

തിരുവനന്തപുരം: തോമസ് കെ തോമസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സിപിഎമ്മിനെ സംഘപരിവാറിൻ്റെ ആലയിൽ കെട്ടിയത് മുഖ്യമന്ത്രിയാണ്. എഡിജിപി എം.ആര്‍ അജിത്കുമാർ ആര്‍എസ്എസ് നേതാവിനെ കാണാൻ പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ്. മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ടുനടന്ന സിപിഎം ഇപ്പോൾ ജമാഅത്ത് വിരുദ്ധത പറയുന്നത് തട്ടിപ്പാണെന്നും സതീശന്‍ ആരോപിച്ചു.


മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിലെ ഉപജാപക സംഘത്തെയും പേടിയാണെന്ന് സതീശന്‍ ആരോപിച്ചു. ഉപജാപക സംഘത്തെ പേടിച്ചാണ് എഡിഎമ്മിന്‍റെ കുടുംബത്തോട് സംസാരിക്കാതിരുന്നത്. ഉപജാപക സംഘമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത്. ഉപജാപക സംഘത്തിനൊപ്പമാണ് പിണറായി വിജയൻ. ആ കുടുംബത്തെ ഫോൺ വിളിച്ച് അനുശോചിക്കാനുള്ള മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ല. മനസ്സാക്ഷിയില്ലാത്തവനാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ ആരോപിച്ചു.



TAGS :

Next Story