'വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ,വിസ്മയം എന്താണെന്ന് കാണാം'; വി.ഡി സതീശന്‍
യുഡിഎഫിലേക്ക് എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികള്‍ വരുമെന്നും സതീശന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. യുഡിഎഫിലേക്ക് എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികളും അല്ലാത്തവരും വരും.അത് ആരൊക്കെയാണ് ചോദിക്കരുത്..അത് സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ...വിസ്മയം എന്താണെന്ന് കാണാം' -സതീശന്‍ പറഞ്ഞു.
ജോസ് കെ. മാണി ഇടതുമുന്നണി വിടുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടി.അവരുടെ വിശ്വാസ്വതയെ ചോദ്യം ചെയ്യുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിൽ എല്ലാത്തിന്റെയും ഉത്തരം പിണറായി വിജയൻ എന്നാക്കിയതിനെതിരെയും സതീശന്‍ വിമര്‍ശിച്ചു.കേരളത്തിന് നാണക്കേടാണ്.സർക്കാർ പണമെടുത്ത് ഇത് ചെയ്താൽ .മുഖ്യമന്ത്രിക്ക് നാണമുണ്ടോ എന്നും സതീശന്‍ ചോദിച്ചു.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സ്വന്തം കാശെടുക്കണം.സര്‍ക്കാറിന്‍റെ പണമെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ ഉദ്യോഗസ്ഥരും ഉത്തരവാദികളാകും.നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ആ പണം തിരിച്ചടക്കുമെന്നും സതീശന്‍ പറഞ്ഞു.
Adjust Story Font
16

