Quantcast

യുവഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ വേടനെ അറസ്റ്റ് ചെയ്യും: തൃക്കാക്കര എസിപി

'ചോദ്യം ചെയ്യലിനുശേഷം വൈദ്യ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തും'

MediaOne Logo

Web Desk

  • Updated:

    2025-09-10 06:49:37.0

Published:

10 Sept 2025 10:55 AM IST

യുവഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ വേടനെ അറസ്റ്റ് ചെയ്യും: തൃക്കാക്കര എസിപി
X

കൊച്ചി: യുവ ഡോക്ടര്‍ നല്‍കിയ ബലാത്സംഗ പരാതിയില്‍ വേടനെ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലിനുശേഷം വൈദ്യ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയക്കും.

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ ചെയ്യലിന് ഹാജരായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.

മുഖ്യമന്ത്രിക്ക് രണ്ട് യുവതികള്‍ നല്‍കിയ പരാതിയില്‍ ഒന്നില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് വേടന്‍ ഒളിവില്‍ പോയിരുന്നു.

അതേസമയം, പീഡന പരാതി വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി റാപ്പര്‍ വേടന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും തന്റെ ജീവിതം ജനങ്ങള്‍ക്ക് മുമ്പില്‍ ജീവിച്ചു തീര്‍ക്കാനാണ് ആഗ്രഹിക്കുന്നത് എന്നും വേടന്‍ പറഞ്ഞു.

പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രസ്താവന. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം ആദ്യമായാണ് ഒരു പൊതു പരിപാടിയില്‍ വേടന്‍ പങ്കെടുത്തത്.

TAGS :

Next Story