Quantcast

ആശാ സമരം ചർച്ച ചെയ്യാൻ വീണാ ജോർജ് നാളെ ഡൽഹിയിലേക്ക്

ഇന്ന് ആരോഗ്യമന്ത്രി ആശമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-03-19 15:09:18.0

Published:

19 March 2025 8:16 PM IST

ആശാ സമരം ചർച്ച ചെയ്യാൻ വീണാ ജോർജ് നാളെ ഡൽഹിയിലേക്ക്
X

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്‍ച്ചക്കായി ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ രാവിലെ ഡൽഹിയിലേക്ക് പോകും. ആശമാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. കേന്ദ്രം നൽകാനുള്ള കുടിശ്ശിക തുക നൽകണമെന്ന് ആവശ്യപ്പെടും. ഇന്ന് ആശമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

സർക്കാറിന്റെ പരാധീനതകൾ മന്ത്രി ആവർത്തിക്കുകയാണ് ചെയ്തതെന്നും, തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്തില്ലെന്നും ആശമാർ ചർച്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. സമരം തുടരുമെന്നും നാളെ രാവിലെ പതിനൊന്ന് മുതൽ നിരാഹാരം ആരംഭിക്കുമെന്നും ആശാമാർ വ്യക്തമാക്കി. ഇന്ന് രണ്ട് മണിക്ക് നടന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാർ.

അതേസമയം, ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ഇന്ന് പറഞ്ഞിരുന്നു. എൻഎച്ച്എമ്മിന്റെ യോഗം ചേർന്നു. ഉന്നതതല സമിതിയുടെ ശിപാർശക്കു ശേഷമായിരിക്കും വർധനവ് എന്നും നഡ്ഡ രാജ്യസഭയിൽ വ്യക്തമാക്കി.

TAGS :

Next Story