Quantcast

പത്തനംതിട്ടയിൽ ശബരിമല തീർഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനെട്ട് പേര്‍ക്ക് പരിക്ക്

ആന്ധ്രയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-11-19 04:37:45.0

Published:

19 Nov 2022 9:52 AM IST

പത്തനംതിട്ടയിൽ ശബരിമല തീർഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനെട്ട് പേര്‍ക്ക് പരിക്ക്
X

പത്തനംതിട്ട: ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്. പതിനെട്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിയ എല്ലാ തീർഥാടകരെയും പുറത്തെടുത്തു. പത്തോളം പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 40 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചെടുത്തത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറടക്കം സ്ഥലത്തെത്തി.

മൊബൈൽ നെറ്റ് വർക്കിന് പ്രശ്നമുള്ള സ്ഥലമാണ് ഇത്. അതിനാൽ തന്നെ അപകടം നടന്നത് അറിയാൻ വൈകിയെന്നാണ് ലഭിക്കുന്ന വിവരം.

TAGS :

Next Story