Quantcast

'ഈഴവർക്ക് കോൺഗ്രസിലും ബിജെപിയിലും അവഗണന, തമ്മിൽ ഭേദം സിപിഎം'; വെള്ളാപ്പള്ളി

ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളിൽ ഈഴവരെ അവഗണിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-02-03 05:39:30.0

Published:

3 Feb 2025 10:00 AM IST

vellappally
X

ആലപ്പുഴ: ഈഴവർക്ക് കോൺഗ്രസിലും ബിജെപിയിലും അവഗണനയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്മിൽ ഭേദം സിപിഎം ആണ്. ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളിൽ ഈഴവരെ അവഗണിക്കുന്നുണ്ട്.

സ്വന്തം സമുദായത്തിനു വേണ്ടി സ്വന്തം സംഘടനകളിൽ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കളാണ് ഈഴവർക്കുള്ളത്. കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് അവർക്ക് സമുദായചിന്ത ഉണരുക. മറ്റ് സമുദായങ്ങളുടെ അവസ്ഥ ഇതല്ല. സ്വന്തക്കാരെ താക്കോൽ സ്ഥാനങ്ങളിൽ തിരുകിക്കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെയിടാനും അവർ സംഘടിതമായി ശ്രമിക്കും. അതിന്‍റെ അനന്തരഫലമാണ് അധികാരക്കസേരകളിൽ നിന്നുള്ള ഈഴവരുടെ പടിയിറക്കം. കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്. വന്നുവന്ന് അവിടെ കെ. ബാബു എന്ന ഒരു ഈഴവ എം.എൽ.എ. മാത്രമേയുള്ളൂ. കെപിസിസി പ്രസിഡന്‍റ് പോലും തഴയപ്പെടുന്നു. കോൺഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകും.

ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും വിമര്‍ശനമുണ്ട്. കോടി​യേരി​ ബാലകൃഷ്ണന്റെ വി​യോഗം സൃഷ്ടി​ച്ച വി​ടവ് നി​കത്താൻ സി​പി​എമ്മി​ന് സാധി​ച്ചി​ട്ടി​ല്ല. കോടി​യേരി​യുടെ സൗമ്യഭാവവും പി​ണറായി​യുടെ സംഘാടകമി​കവും പാർട്ടി​ക്കു നൽകി​യ കരുത്ത് അസാധാരണമായി​രുന്നു. ഇന്ന് അത് വേണ്ടത്രയുണ്ടോ എന്ന് സംശയി​ക്കേണ്ടി​വരുന്ന സ്ഥി​തി​യാണ്. ജനകീയ മുഖമുള്ള മറ്റൊരു നേതാവി​നെയോ നേതൃനി​രയെയോ വളർത്തി​യെടുക്കാൻ പാർട്ടി​ക്ക് കഴി​ഞ്ഞി​ല്ല. നി​ലവി​ലെ സാഹചര്യത്തി​ൽ പി​ണറായി​ അല്ലാതെ മറ്റൊരാളെ അധി​കാരമേൽപ്പി​ക്കേണ്ടി വന്നാൽ ഇടതുപക്ഷത്തി​ന്റെ വലി​യ തകർച്ചയുടെ തുടക്കം കൂടി​യാകും ആ തീരുമാനം.

പി​ണറായി വിജയൻ​ സർക്കാരും കുറ്റങ്ങൾക്കും കുറവുകൾക്കും അതീതമല്ല. പാവപ്പെട്ടവർക്കു വേണ്ടി​ ഒട്ടനവധി​ കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കി​ലും ആ മേന്മകളെ നി​ഷ്പ്രഭമാക്കുന്ന പ്രവൃത്തി​കളാണ് മുഖ്യമന്ത്രി​യുടെ ഓഫീസി​ലെ ചി​ലർ അനുവർത്തി​ക്കുന്നത്. അതി​ലൂടെ സർക്കാരി​നും മുഖ്യമന്ത്രി​ക്കും പാർട്ടി​ക്കും കളങ്കമുണ്ടാകുന്നുണ്ട്. പാർട്ടി​നേതാക്കളും അണി​കളും വരെ ദുരനുഭവങ്ങളുടെ ഇരകളാണ്. ഇക്കാര്യങ്ങൾ ചൂണ്ടി​ക്കാട്ടുന്നതി​ലെ ഉദ്ദേശ്യശുദ്ധി മുഖ്യമന്ത്രി​ തി​രി​ച്ചറി​യണം. ഓഫീസിലെ പോരായ്മകൾ വിലയിരുത്തി തി​രുത്തണമെന്നാണ് അപേക്ഷ. എന്തൊക്കെ കുറവുകളുണ്ടെങ്കി​ലും ഇടതുപക്ഷത്തി​ന് താങ്ങായും തണലായും തൂണായും നി​ലകൊള്ളുന്നവരാണ് ഈഴവരാദി​ പി​ന്നാക്ക വി​ഭാഗക്കാരെന്നും ലേഖനത്തിൽ പറയുന്നു.



TAGS :

Next Story