Quantcast

'കടന്നുകയറാവുന്നിടത്തെല്ലാം കയറി,കിട്ടിയതൊന്നും പോരാ ലീഗിന്'; വെള്ളാപ്പള്ളി

. ഭൂരിപക്ഷ സമുദായങ്ങൾക്ക് തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകണം

MediaOne Logo

Web Desk

  • Updated:

    2026-02-17 03:12:56.0

Published:

17 Feb 2026 8:26 AM IST

കടന്നുകയറാവുന്നിടത്തെല്ലാം കയറി,കിട്ടിയതൊന്നും പോരാ ലീഗിന്; വെള്ളാപ്പള്ളി
X

കൊച്ചി: മുസ്‍ലിം ലീഗിനെതിരെ വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്‍റെ നിലപാട്. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണെന്നും മുസ്‍ലിംകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷ ത്തിനുള്ള മുന്നറിയിപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഭൂരിപക്ഷ സമുദായങ്ങൾക്ക് തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകണമെന്നും യോഗനാദത്തിലെഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

പിന്നാക്ക, അധഃസ്ഥിത വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം നിയമസഭാ സ്ഥാനാർഥി നിർണ യത്തിൽ മുന്നണികൾ നൽകണമെന്നാണ് അഭ്യർഥന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഈഴവ സമുദായത്തിൽ നിന്ന് ഒരു എംഎൽഎ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെപിസിസി പ്രസിഡന്‍റ് ഈഴവനായിട്ടു കൂടി അത്തരമൊരു ദുരവസ്ഥ ഉണ്ടായി. മുസ്‍ലിം ലീഗാണെങ്കിൽ കടന്നുകയറാവുന്ന എല്ലാ മേഖലകളിലും എത്തപ്പെട്ടു കഴിഞ്ഞു. എന്നിട്ടും കിട്ടിയതൊന്നും പോരെന്ന നിലപാടിൽ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. കേരള ത്തിൽ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാൻ ഇനി അധികനാളുകളില്ല. ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവർ ഭൂരിപക്ഷമാകുമ്പോൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

അതിന്‍റെ സൂചനകളാണ് മുസ്‌‍ലിം ലീഗ് നേതാക്കളുടെ പ്രസംഗങ്ങൾ. പത്തുവർഷം സമുദായത്തിന് നഷ്ട മായതൊക്കെ വെട്ടിപ്പിടിക്കണമെന്നും, അഞ്ചുനേരം നിസ്കരിക്കുന്ന വിശുദ്ധനാണ് നമ്മുടെ സ്ഥാനാർഥിയെന്നും മതം മാത്രമാണ് തങ്ങളുടെ പ്രശ്നമെന്നും, മുസ്‍ലിംകൾക്ക് വേണ്ടിയാണ് മുസ്‍ലിം ലീഗ് നിലകൊള്ളുന്നതെന്നും മറ്റുമുള്ള ലീഗ് നേതാക്കളുടെ പ്രഖ്യാപനങ്ങൾ ഭൂരിപക്ഷ ജനതയ്ക്കുള്ള മുന്നറിയി പ്പുകളായി കണക്കാക്കണമെന്നും ലേഖനത്തിൽ പറയുന്നു.

ഈഴവരുൾപ്പടെയുള്ള പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾക്ക് സമുദായചിന്ത ഇല്ലാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. സമുദായ ലേബലിൽ അധികാരം കൈപ്പിടിയിലൊതുക്കാൻ ശേഷിയുള്ള തന്ത്രശാലികളായിരുന്നെങ്കിൽ കേരള ത്തിന്റെ രാഷ്ട്രീയ ചരിത്രം മറ്റൊന്നായേനെ. എത്ര തിരിച്ചടികളും നഷ്‌ടങ്ങളുമുണ്ടായാലും പാഠം പഠി ക്കാതെ, തമ്മിൽത്തല്ലി തലകീറി, പരസ്പ‌രം കുറ്റം പറഞ്ഞ്, കാലുവാരി നശിക്കുകയാണ് ഇക്കൂട്ടർ. നാടോടുമ്പോൾ നടുവേ ഓടാതെ പതിറ്റാണ്ടുകൾ നഷ്ടമാക്കിയവർക്ക് കാലം ഒരിക്കലും മാപ്പുതരില്ല. വരും തലമുറയോട് ചെയ്യുന്ന അനീതിയായി ഈ സമീ പനം വിലയിരുത്തപ്പെടും.

ഏതു പ്രധാന രാഷ്ട്രീയ പാർട്ടിയെടുത്താലും രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലാനും കൊല്ലപ്പെടുവാനും കല്ലെറിയാനും ലാത്തിച്ചാർജുകൾ ഏറ്റുവാങ്ങാനും കൊടിയേന്താനും സമരം ചെയ്യാനും നിരാഹാരം കിടക്കാനും ഈഴ നും പുലയനും ധീവരനും വിശ്വകർമ്മജനും ശാലിയനും വേണം. പക്ഷേ അധികാര കസേരകളുടെ കാര്യം വരുമ്പോൾ അവർ പടിക്ക് പുറത്താണ്. മതവും സമു ദായവും പറഞ്ഞ് പദവികൾ വിലപേശി വാങ്ങുന്ന വർ വിശുദ്ധന്മാരും നീതിയുടെ പേരിൽ നക്കാപ്പിച്ച വല്ലതും ചോദിക്കാൻ ചെല്ലുന്നവൻ ജാതിവാദിയും വർഗീയവാദിയുമാകുന്ന മധുരമനോജ്ഞ കേരളഭൂമിയിലാണ് നാം ജീവിക്കുന്നതെന്ന് വെള്ളാപ്പള്ളി കുറിക്കുന്നു.



TAGS :

Next Story