വെള്ളാപ്പള്ളി വിമര്‍ശിച്ചത് മുസ്‌ലിംകളെ അല്ല, ലീഗിനെ; വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി
'പറഞ്ഞത് ഒരിക്കലും മുസ്‌ലിംകള്‍ക്ക് എതിരെയല്ല, മുസ്‌ലിം ലീഗിനെതിരെയാണ് എന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ ഞാന്‍ അഭിപ്രായം പറയേണ്ടതില്ല'

തിരുവനന്തപുരം: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമര്‍ശിച്ചത് മുസ്‌ലിംകളെ അല്ല, ലീഗിനെയാണെന്ന് വെള്ളാപ്പള്ളി കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ലീഗിനെതിരായ വിമര്‍ശനത്തെ മുസ്‌ലിംകള്‍ക്കെതിരായ വിമര്‍ശനമായി വ്യാഖ്യാനിച്ച് താന്‍ മറുപടി പറയേണ്ടതില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നാട്ടില്‍ വിവിധയാളുകള്‍ വിവിധ തരത്തിലുള്ള പ്രസ്താവനകള്‍ നടത്താറുണ്ട്. എല്ലാ പ്രസ്താവനയുടെയും കാര്യത്തില്‍ പ്രതികരിക്കാന്‍ പോകാറില്ലല്ലോ. എസ്എന്‍ഡിപി എന്നത് നാട്ടിലെ പ്രധാന സംഘടനയാണ്. അവരുടെ ഭാഗത്തു നിന്ന് ഒരു വര്‍ഗീയ നിലപാട് വരികയെന്നത് കേരളം പ്രതീക്ഷിക്കുന്നതല്ല. അങ്ങനെയൊന്ന് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് അവര്‍ തന്നെയായിരുന്നു. ആ വിശദീകരണത്തില്‍ അദ്ദേഹം (വെള്ളാപ്പള്ളി നടേശന്‍) കൃത്യമായി പറഞ്ഞു, താന്‍ മുസ്‌ലിംകള്‍ക്കെതിരെ അല്ല പറഞ്ഞതെന്ന്. മുസ്‌ലിംകള്‍ക്കൊപ്പം നടത്തിയ പ്രക്ഷോഭങ്ങള്‍, പ്രസ്താവനകള്‍ എന്നിവയെല്ലാം അദ്ദേഹം പറയുന്നുണ്ട്. താന്‍ പറഞ്ഞത് ഒരിക്കലും മുസ്‌ലിംകള്‍ക്ക് എതിരെയല്ല, മുസ്‌ലിം ലീഗിനെതിരെയാണ് എന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ ഞാന്‍ അഭിപ്രായം പറയേണ്ടതില്ല' - ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകുമെന്നും കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും ഉള്‍പ്പെടെ നിരവധി വിദ്വേഷ പ്രസ്താവനകള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശന്‍ നടത്തിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെ തള്ളിപ്പറയാത്തത് എന്താണ് എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
Adjust Story Font
16

