'പത്മഭൂഷൺ ഏത് പട്ടിക്ക് വേണം, കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീലേ?'; വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെയാണ് പഴയ അഭിമുഖം ചർച്ചയാകുന്നത്

- Updated:
2026-01-25 15:29:47.0

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പത്മഭൂഷൺ കാശ് കൊടുത്താൽ കിട്ടുന്നതാണെന്ന് വെള്ളാപ്പള്ളി പറയുന്നത്.
''പത്ഭൂഷണൊക്കെ വല്യ വിലയുമുണ്ടോ? അതെല്ലാം കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീലേ? അതൊക്കെ അന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പത്മഭൂഷൺ ഏത് പട്ടിക്ക് വേണം, തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല''- എന്നാണ് വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞത്.
അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട് എന്നായിരുന്നു ഇന്ന് വെള്ളാപ്പള്ളിയുടെ പ്രതികരണം. അവാർഡിന് ശ്രമം നടത്തിയിട്ടില്ല. ജനങ്ങൾ തന്നതാണ്, അവാർഡ് ഗുരുവിന് സമർപ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും കിട്ടി. താനും മമ്മൂട്ടിയും ഒരേ മാസത്തിൽ ജനിച്ചവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിക്കും നടൻ മമ്മൂട്ടിക്കുമാണ് ഇന്ന് പത്മഭൂഷൺ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, മുൻ സുപ്രിംകോടതി ജഡ്ജി കെ.ടി തോമസ്, ആർഎസ്എസ് പ്രചാരകനും ജന്മഭൂമി മുൻ മുഖ്യപത്രാധിപരുമായ പി.നാരായണൻ എന്നിവർക്കാണ് പത്മവിഭൂഷൺ നൽകിയത്.
Adjust Story Font
16
