Quantcast

വെഞ്ഞാറമൂട് കൂട്ടക്കൊല; 'അഫാന് പറയത്തക്ക കടം ഉണ്ടായിരുന്നില്ല, വലിയ കടബാധ്യത ഉണ്ടായിരുന്നത് എനിക്ക്'; മാതാവ് ഷെമി

'സംഭവദിവസം ബന്ധുക്കളുടെ അടുത്തുനിന്ന് പണം വാങ്ങാൻ താനും അഫാനൊപ്പം പോയി'

MediaOne Logo

Web Desk

  • Updated:

    2025-04-07 06:33:40.0

Published:

7 April 2025 11:28 AM IST

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്  പറയത്തക്ക കടം ഉണ്ടായിരുന്നില്ല, വലിയ കടബാധ്യത ഉണ്ടായിരുന്നത് എനിക്ക്; മാതാവ് ഷെമി
X

തിരുവനന്തപുരം: 25 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ്. വലിയ കടബാധ്യത ഉണ്ടായിരുന്നത് തനിക്കാണ്. ലോണെല്ലാം ഞാനാണ് എടുത്തതെന്നും കേസിലെ ഏക സാക്ഷി ഷെമി മാധ്യമങ്ങളോട് പറഞ്ഞു.

'അഫാന് പറയത്തക്ക കടം ഉണ്ടായിരുന്നില്ല. കയ്യിലുള്ളതെല്ലാം തീർന്നപ്പോൾ സംഭവദിവസം ബന്ധുക്കളുടെ അടുത്തുനിന്ന് പണം വാങ്ങാൻ താനും അഫാനും ഒപ്പമാണ് പോയത്.എന്നാല്‍ പണം കിട്ടിയില്ല. വീട്ടിൽ തിരിച്ചെത്തിയശേഷം അഫാൻ എങ്ങോട്ടോ പോയി'.അഫാൻ ലോൺ ആപ്പുകളിൽ നിന്ന് പണം എടുത്തിരുന്നെന്നും ഷെമി പറഞ്ഞു.


TAGS :

Next Story