ക്വട്ടേഷന്‍ സംഘം വീട് ആക്രമിച്ച കേസ്; പൊലീസിനെ വെല്ലുവിളിച്ച് പ്രധാന പ്രതിയുടെ വീഡിയോ

കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് പൊലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2021-11-25 05:53:33.0

Published:

25 Nov 2021 4:18 AM GMT

ക്വട്ടേഷന്‍ സംഘം വീട് ആക്രമിച്ച കേസ്; പൊലീസിനെ വെല്ലുവിളിച്ച് പ്രധാന പ്രതിയുടെ വീഡിയോ
X

കോഴിക്കോട് നാദാപുരത്ത് ക്വട്ടേഷന്‍ സംഘം വീട് ആക്രമിച്ച കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് പ്രധാന പ്രതിയുടെ വീഡിയോ. കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് പൊലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് നാദാപുരം കടമേരിയില്‍ എട്ടംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്തിയത്. ഇതിനു പിന്നാലെ സിനിമാരംഗങ്ങളെ പോലും വെല്ലുന്ന പ്രകടനവുമായി ഇന്‍സ്റ്റഗ്രാമില്‍ പ്രധാന പ്രതി ഷമീമെത്തി. നാദാപുരം എസ്. ഐയെ അഭിസംബോധന ചെയ്തായിരുന്നു ഭീഷണി. ആയുധമെടുക്കാത്തതു കൊണ്ടാണ് അന്ന് അടിയില്‍ കലാശിച്ചത്. അല്ലെങ്കില്‍ പലതും നടന്നേനെയെന്നും ഇയാള്‍ പറയുന്നു. ഒളിവില്‍ കഴിയുന്ന ഇയാളുടെ ഭീഷണി വീഡിയോ പൊലീസ് പരിശോധിച്ച് വരികയാണ്.

പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ക്വട്ടേഷന്‍ സംഘം കടമേരി സ്വദേശി നിയാസിന്‍റെ വീട്ടില്‍‌ കയറി നടത്തിയ ആക്രമണത്തില്‍ നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു. എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഷെമീമിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് യാതൊരു കൂസലുമില്ലാതെ ഇയാൾ ഇൻസ്റ്റഗ്രാമിൽ ഭീഷണിയുമായി വീഡിയോ പോസ്റ്റ് ചെയ്തത്.TAGS :

Next Story