എഡിജിപി എം.ആർ അജിത് കുമാറിനെതിരായ വിജിലൻസ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി
എം.ആര്‍ അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ വിജിലൻസ് കേസിൽ വിശദമായ വാദം കേള്‍ക്കാന്‍ ഈ മാസം 18ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എം.ആര്‍ അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആദ്യ പരിശോധന നടത്തിയത് എം.ആർ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരാണ്. അതിനാൽ ആ അന്വേഷണത്തിൽ കൃത്യമായ കണ്ടെത്തലുകൾ ഉണ്ടാവില്ലെന്ന വാദമുൾപ്പടെ ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചു.
അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ കേസുകളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്.
Next Story
Adjust Story Font
16

