Quantcast

മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം

മാത്യു കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്ന് സി.പി.എം ആരോപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Sept 2023 4:05 PM IST

Mathew Kuzhalnadan reply to cpm alligation
X

തിരുവനന്തപുരം: മുവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവിന്റെ കോപ്പി മീഡിയവണിന് ലഭിച്ചു.



മാത്യു കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്ന് സി.പി.എം ആരോപിച്ചിരുന്നു. പാർപ്പിട ആവശ്യത്തിന് റവന്യൂവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയെന്നായിരുന്നു ആരോപണം. കെട്ടിടം വാങ്ങിയതിലും റിസോർട്ട് ആക്കിയതിലും നികുതി അടച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.

TAGS :

Next Story