ഡോ. വിനയ് ഗോയൽ പുതിയ മലപ്പുറം ജില്ലാ കലക്ടർ, ചൈത്ര തെരേസ ജോൺ എസ്പി
നിലവിലെ കലക്ടർ വി.ആർ വിനോദിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു

- Published:
22 Feb 2026 10:44 AM IST

മലപ്പുറം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.വിനയ് ഗോയലിനെ പുതിയ മലപ്പുറം ജില്ലാ കലക്ടറായി നിയമിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച കലക്ടർമാരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയ്ക്ക് പുറത്ത് നിയമിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
മലപ്പുറം കലക്ടറായിരുന്ന വി.ആർ വിനോദിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ചൈത്ര തെരേസ ജോൺ ആണ് പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി. മലപ്പുറം എസ്പി ആർ.വിശ്വനാഥിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്പി ആയി നിയമിച്ചു. വിഐപി സുരക്ഷ കമ്മീഷണറുടെ അധിക ചുമതലയും വിശ്വനാഥ് വഹിക്കും.
Next Story
Adjust Story Font
16
