Quantcast

'ഗോവിന്ദച്ചാമിയുടെ പുതിയ പേര് മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീൻ ഷാ എന്നോ ആയിരുന്നെങ്കിൽ': വിനായകന്‍

'' കർത്താവേ, നാർക്കോട്ടിക് ജിഹാദ് അച്ചനേയും ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിനേയും ക്രിമിനൽ വക്കീലായ ആളൂരിനെയും നീ കാത്തോളണെ''

MediaOne Logo

Web Desk

  • Updated:

    2025-07-26 14:50:57.0

Published:

26 July 2025 8:17 PM IST

ഗോവിന്ദച്ചാമിയുടെ പുതിയ പേര് മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീൻ ഷാ എന്നോ ആയിരുന്നെങ്കിൽ:  വിനായകന്‍
X

കൊച്ചി: ജയില്‍ ചാടിയ ബലാത്സംഗ- കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ചാർളി തോമസ് എന്ന് പരാമർശിച്ചതിൽ പരിഹാസവുമായി നടൻ വിനായകൻ രംഗത്ത്.

ഗോവിന്ദച്ചാമിയുടെ പേര് ചാർളി തോമസ് എന്നായത് ഭാഗ്യമാണെന്നും പകരം മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീൻ ഷാ എന്നോ ആയിരുന്നെങ്കിൽ നാർക്കോട്ടിക് ജിഹാദ് അച്ചൻ പുതിയ ജിഹാദുമായി വരുമായിരുന്നുവെന്നും വിനായകന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.

കർത്താവേ, നാർക്കോട്ടിക് ജിഹാദ് അച്ചനേയും ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിനേയും ക്രിമിനൽ വക്കീലായ ആളൂരിനെയും അയാളുടെ അമ്മയേയും ഉണ്ടെങ്കിൽ അയാളുടെ ഭാര്യയേയും മകളേയും പേരമകളേയും കാത്തോളണേ എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെടുകയും മണിക്കൂറുകൾക്കകം പിടിയിലാകുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ ‘ചാര്‍ളി തോമസ് ജയില്‍ ചാടി’, ‘ചാര്‍ളി തോമസ് പിടിയിലായി’ തുടങ്ങിയ തലക്കെട്ടുകളാണ് ജനം ടിവി നല്‍കിയിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചത്തു പോയ ക്രിമിനൽ വക്കീൽ ഗോവിന്ദച്ചാമിയുടെ വക്കാലത്ത് എടുക്കാൻ പണം തന്നത് ആരാണെന്നു പറഞ്ഞിട്ടില്ല.

സ്വർഗത്തിലോ,നരകത്തിലേ, ഭൂമിയിലോ ഇരുന്ന് ക്രിമിനൽ വക്കീൽ ആ പേര് പറഞ്ഞിട്ടില്ല. ഭാഗ്യം ഗോവിന്ദച്ചാമിയുടെ പേര് ചാർളി തോമസ് എന്നായത്. ഇതിനു പകരം ഗോവിന്ദച്ചാമിയുടെ പുതിയ പേര് മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീൻ ഷാ എന്നോ ആയിരുന്നെങ്കിൽ നാർക്കോട്ടിക് ജിഹാദ് അച്ചൻ പുതിയ ജിഹാദുമായി വരുമായിരുന്നു.

ജയിൽ ജിഹാദ്, ക്രൈം ജിഹാദ്, ബ്ലാ ജിഹാദ്. കർത്താവേ,നാർക്കോട്ടിക് ജിഹാദ് അച്ചനേയും ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിനേയും ക്രിമിനൽ വക്കീലായ ആളൂരിനെയും. അയാളുടെ അമ്മയേയും ഉണ്ടെങ്കിൽ അയാളുടെ ഭാര്യയേയും മകളേയും പേരമകളേയും കാത്തോളണേ…

TAGS :

Next Story