Quantcast

പ്രമുഖ നേതാക്കൾക്കെതിരെ വീണ്ടും അധിക്ഷേപവുമായി വിനായകൻ

നേരത്തെ ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും വിനായകൻ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-07-24 10:33:22.0

Published:

24 July 2025 3:40 PM IST

പ്രമുഖ നേതാക്കൾക്കെതിരെ വീണ്ടും അധിക്ഷേപവുമായി വിനായകൻ
X

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കൾക്കെതിരെ വീണ്ടും അധിക്ഷേപ പോസ്റ്റുമായി നടൻ വിനായകൻ. ഫേസ്ബുക്കിലൂടെയാണ് നടന്‍റെ അധിക്ഷേപം. ഇവര്‍ക്ക് പുറമെ മഹാത്മാ ഗാന്ധി , നെഹ്രു, ഇന്ദിരാ ഗാന്ധി, കെ.കരുണാകരൻ, ജോര്‍ജ് ഈഡൻ എന്നിവരുടെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് സിജോ ജോസഫ് ആണ് പരാതി നൽകിയത്. വിനായകന്‍റെ പോസ്റ്റ് അധിക്ഷേപകരമെന്ന് പരാതിയിൽ പറയുന്നു.

നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും വിനായകൻ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അധിക്ഷേപിച്ചത്. ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വിനായകന്‍റെ പുതിയ പോസ്റ്റിനെതിരേയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.





ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എൻ്റെ തന്തയും

ചത്തു.

സഖാവ് വിഎസും

ചത്തു.

ഗാന്ധിയും

ചത്തു.

നെഹ്റുവും

ചത്തു.

ഇന്ദിരയും

ചത്തു.

രാജീവും

ചത്തു.

കരുണാകരനും

ചത്തു.

ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു.

നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും

ചത്തു.

ചത്തു

ചത്തു

ചത്തു

ചത്തു.

TAGS :

Next Story