'ബിരിയാണി 978 രൂപ,ചോറ് 318, കിങ് കോഹ്ലി ഡെസേർട്ട് 818 രൂപ'; കോഹ്ലിയുടെ ജുഹുവിലെ റെസ്റ്റോറന്റിലെ വില കേട്ട് കണ്ണുതള്ളി സോഷ്യല്‍മീഡിയ
റെസ്‌റ്റോറന്റിന്റെ ഇന്റീരിയൽ വർക്കുകളും രൂപകൽപ്പനയുമെല്ലാം നേരത്തെ ശ്രദ്ധ നേടിയിരുന്നു

മുംബൈ: ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലിയുടെ മുംബൈയിലെ ജുഹുവിലെ റെസ്റ്റോറന്റിലെ വില കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. വർഷങ്ങൾക്ക് മുമ്പാണ് വൺ8 കമ്മ്യൂൺ റെസ്റ്റോറന്റ് ശൃംഖലയിലൂടെയാണ് കോഹ്ലി ഹോട്ടൽ ബിസിനസ് രംഗത്തേക്ക് കടന്നത്. അന്തരിച്ച ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ ബംഗ്ലാവും കോഹ്ലി റെസ്‌റ്റോറന്റാക്കി മാറ്റിയിരുന്നു.
കിഷോർ കുമാറിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് 'ഗൗരി കുഞ്ച്' ബംഗ്ലാവ് ഒരു ആഡംബര റെസ്റ്റോറന്റാക്കി മാറ്റിയത്. 2022ൽ മുംബൈക്കടുത്ത ജുഹുവിലാണ് വൺ8കമ്മ്യൂൺ ഔട്ട് ലറ്റ് തുറന്നത്. റെസ്‌റ്റോറന്റിന്റെ ഇന്റീരിയൽ വർക്കുകളും രൂപകൽപ്പനയുമെല്ലാം നേരത്തെ ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ റെസ്റ്റോറന്റിലെ ഭക്ഷണങ്ങളുടെ വിലയും പുറത്ത് വരികയാണ്.ലഖ്നൗവി ദം ലാംബ് ബിരിയാണിക്ക് 978 രൂപയും ചിക്കൻ ചെട്ടിനാട് ബിരിയാണിക്ക് 878 രൂപയുമാണ് വില. മെനുപ്രകാരം ആവയിൽ വേവിച്ച അരിക്ക് 318 രൂപയാണ്.ഫ്രൈഡ് റൈസിന് 348 രൂപയും. വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിന് പോലും 518 രൂപമുതൽ 818 രൂപവരെയാണ്.
സൊമോറ്റയുടെ വിലപ്രകാരം സാധാരണ ഭക്ഷണ സാധനങ്ങൾക്കും ഇവിടെ വില കൂടുതലാണ്. മെനുവിലെ ഏറ്റവും വിലയേറിയ വിഭവം നോൺ-വെജിറ്റേറിയൻ ലാംബ് ഷാങ്കിന്റെ വലിയ പ്ലേറ്റ് ആണ്. 2,318 രൂപയാണ് ഇതിന്റെ വില. മാസ്‌കാർപോൺ ചീസ് കേക്കിന് 748 രൂപ, സ്‌പെഷ്യൽ 'കിങ് കോഹ്ലി' ചോക്ലേറ്റ് മൗസിന് 818 രൂപ, സിഗ്‌നേച്ചർ സിസ്ലിംഗ് ക്രോസന്റ് 918 രൂപ.
എനിക്ക് എപ്പോൾ വേണമെങ്കിൽ പോകാൻ കഴിയുന്ന റെസ്‌റ്റോറന്റുകൾ ഇഷ്ടമാണെന്ന് കോഹ്ലി വ്യക്തമാക്കിയിരുന്നു. രാവിലെ തുറന്നിരിക്കുന്ന അടുക്കള ദിവസം മുഴുവൻ പ്രവർത്തിക്കും.ഇവിടുത്തെ അന്തരീക്ഷ എപ്പോഴും ശാന്തമായിരിക്കമെന്നും ഇന്റീരിയൽ തികച്ചും സാധാരണമാണെന്നും കോഹ്ലി റെസ്‌റ്റോറന്റിന്റെ വിഡിയോ ടൂറിൽ പറഞ്ഞിരുന്നു.
അതേസമയം, വൺ8 കമ്മ്യൂണിന്റെ ഉയർന്ന വിലയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം നിരവധി പേരാണ് സോഷ്യൽമീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. എന്നാല്‍ ഗുണനിലവാരം കൂടുന്നതിന് വിലയും എപ്പോഴും കൂടുമെന്ന് കോഹ്ലി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
Adjust Story Font
16

