സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വെർച്വൽ അറസ്റ്റ്: വൈദികനിൽ നിന്നും 11 ലക്ഷം രൂപ തട്ടിയ ഹരിയാന സ്വദേശി പിടിയിൽ
ഗുജറാത്ത് വഡോദരയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി

കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ പ്രതി പിടിയിൽ.ഹരിയാന സ്വദേശി മന്ദീപ് സിങ്ങിനെ കോട്ടയം കടുത്തുരുത്തി പൊലീസാണ് സാഹസികമായി പിടികൂടിയത്. മന്ദീപ് സിങ് ഗുജറാത്ത് വഡോദരയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികനായ വൈദികനിൽ നിന്നും 11 ലക്ഷം രൂപയാണ് പ്രതി തട്ടിയത്.
ഈ മാസം ആറിനായിരുന്നു സംഭവം. സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിഡിയോ കോളിലൂടെയാണ് വൈദികനെ വിളിച്ചത്. അക്കൗണ്ടിൽ കള്ളപ്പണ ഇടപാട് നടന്നതായി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യഘട്ടത്തില്‍ വൈദികന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ പണം ബാങ്കില്‍ നിന്നും പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വഡോദര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കേരളത്തിലെത്തിച്ചു.
Next Story
Adjust Story Font
16

