Quantcast

പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ?; ടി.ഐ മധുസൂദനെതിരെ മത്സരിപ്പിക്കാൻ ആർഎംപി നീക്കം

സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വി.കുഞ്ഞിക്കൃഷ്ണൻ

MediaOne Logo

Web Desk

  • Updated:

    2026-03-06 04:12:46.0

Published:

6 March 2026 8:01 AM IST

പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ?; ടി.ഐ മധുസൂദനെതിരെ മത്സരിപ്പിക്കാൻ ആർഎംപി നീക്കം
X

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർത്തി സിപിഎം വിട്ട പയ്യന്നൂരിലെ വി.കുഞ്ഞികൃഷ്‌ണനെ ആര്‍എംപി സ്ഥാനാർഥിയിക്കാൻ ആലോചന. ആര്‍എംപി നേതാക്കൾ വി.കുഞ്ഞികൃഷ്‌ണനുമായി അനൗദ്യോഗിക ചർച്ച നടത്തി.

കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ ഫണ്ട് വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ള ടി.ഐ മദുസൂദനൻ എംഎല്‍എ പയ്യന്നൂരിൽ സിപിഎം സ്ഥാനാർഥിയായാൽ വി.കുഞ്ഞികൃഷ്‌ണൻ എതിരെ മത്സരിക്കുമെന്നാണ് വിവരം. ആര്‍എംപി സ്ഥാനാർഥിയായാൽ യുഡിഎഫിന്‍റെയും പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വി.കുഞ്ഞിക്കൃഷ്ണൻ.

കണ്ണൂരില്‍ ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റിയെന്നായിരുന്നു കുഞ്ഞിക്കൃഷ്ണന്‍റെ വെളിപ്പെടുത്തൽ. ടി.ഐ മധുസൂധനൻ എംഎൽഎയാണ് ഫണ്ട് തട്ടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചരുന്നു. പാര്‍ട്ടിനേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നും കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചിരുന്നു.


TAGS :

Next Story