തൃശൂരിൽ വോട്ടിന് കിറ്റ്; ബിജെപിക്കെതിരെ കേസെടുത്ത് പൊലീസ്
നേരത്തെ 70 പേര്‍ക്കും ഇന്നലെ 26 പേര്‍ക്കും കിറ്റ് വിതരണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍

തൃശൂര്‍:തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തതിൽ പൊലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. 26 കിറ്റുകളാണ് വിതരണം ചെയ്തതായി ഇന്നലെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതറിഞ്ഞ് മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.പ്രദേശവാസിയായ രാധാകൃഷ്ണനാണ് കിറ്റിന് ഓര്‍ഡര്‍ ചെയ്തതെന്നാണ് വിവരം. നേരത്തെയും 900 രൂപവിലവരുന്ന 70ലധികം കിറ്റുകള്‍ വിതരണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്.
വോട്ടിന് വേണ്ടി ബിജെപി മദ്യവും കിറ്റും നൽകുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ.പല്ലൻ മീഡിയവണിനോട് പറഞ്ഞു.കിറ്റുകൾ ബിജെപി നൽകിയതല്ലെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും പ്രതികരിച്ചു.
വിഡിയോ സ്റ്റോറി കാണാം...
Adjust Story Font
16

