'മലപ്പുറത്ത് സ്‌കൂളുകള്‍ അനുവദിച്ചിട്ടില്ല, വെള്ളാപ്പള്ളിയുടെ അനുഭവമറിയില്ല': വി. ശിവന്‍കുട്ടി
കൊല്ലം ജില്ലയിലെ നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി മാത്രമാണ് സ്കൂൾ അനുവദിച്ചതെന്നും ശിവൻകുട്ടി വ്യക്തമാക്കി

മലപ്പുറം: മലപ്പുറം ജില്ലയില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എല്‍ഡിഎഫ് നയത്തിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ അനുവദിക്കാത്തത്. നീണ്ടകരയില്‍ മാത്രമാണ് സ്‌കൂള്‍ അനുവദിച്ചത്. വെള്ളാപ്പള്ളിയുടെ അനുഭവം എന്താണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
'താന്‍ മന്ത്രിയായി വന്നതിന് ശേഷം പുതിയ സ്‌കൂളുകള്‍ ആര്‍ക്കും അനുവദിച്ചിട്ടില്ല. കൊല്ലം ജില്ലയിലെ നീണ്ടകരയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് സ്‌കൂള്‍ അനുവദിച്ചതായി ഓര്‍ക്കുന്നത്'. മന്ത്രി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയയോടൊത്തുള്ള ഫോട്ടോയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നീളേണ്ടത് കേവലം രാഷ്ട്രീയ ആവശ്യമല്ല. കേസിലെ ദുരൂഹതകള്‍ നീക്കം ചെയ്യുന്നതിനായി അത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

