'വീടണഞ്ഞ് വി.എസ്' പറവൂർ വേലിക്കകത്ത് വീടിന് സമീപം ജനസാഗരം
വീട്ടിലും ജില്ലാ കമ്മിറ്റി ഓഫീസിലും അര മണിക്കൂറാണ് പൊതുദർശനമുണ്ടാവുക

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഭൗതീക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പറവൂർ വേലിക്കകത്ത് വീട്ടിലെത്തിച്ചു. വലിയ ജനസാഗരമാണ് വി.എസിനെ അവസാനമായി ഒരുനോക്ക് കാണാൻ മണിക്കൂറുകളായി കാത്തുനിൽക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര വളരെ വൈകിയും കനത്ത മഴയിലും വി.എസിനെ സ്നേഹിക്കുന്ന ആളുകളുടെ അകമ്പടിയോട് കൂടിയാണ് അവസാനമായി ജന്മദേശത്തേക്ക് എത്തിയിരിക്കുന്നത്.
സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, ആർ.ബിന്ദു തുടങ്ങിയവർ വി.എസിൻ്റെ വീട്ടിൽ. വീട്ടിലും ജില്ലാ കമ്മിറ്റി ഓഫീസിലും അര മണിക്കൂറാണ് പൊതുദർശനമുണ്ടാവുക.
Next Story
Adjust Story Font
16

