കേരളം മനസുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഔപചാരികതയുടെ കയ്യൊപ്പ്: വി.ടി ബൽറാം
ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാർഥ ജനാധിപത്യ പാർട്ടിക്ക് തീരുമാനമെടുക്കാനാവില്ല. സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു

- Published:
14 May 2026 12:47 PM IST

കോഴിക്കോട്: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡന്റും നിയുക്ത എംഎൽഎയുമായ വി.ടി ബൽറാം. കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു. ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാർഥ ജനാധിപത്യ പാർട്ടിക്ക് തീരുമാനമെടുക്കാനാവില്ല. സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിന്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദമായ അഭിനന്ദനങ്ങൾ. കോൺഗ്രസിന്റേയോ യുഡിഎഫിന്റേയോ മാത്രം മുഖ്യമന്ത്രിയായല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് വി.ഡി.സതീശന്റെ ഈ വരവ്. ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകളാണ്. വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട്, പ്രതീക്ഷകൾ കാത്തുകൊണ്ട്, നല്ല ഭാവിയുടെ സ്വപ്നങ്ങൾ കണ്ടുകൊണ്ട്. നമുക്കൊരുമിച്ച് ചുവടുവയ്ക്കാം. നമുക്കതിന് കഴിയും, കാരണം, ഇത് കേരളമാണ്. നമ്മുടെ മുഖ്യമന്ത്രി വി.ഡി. സതീശനാണ്- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16
