Quantcast

കൊച്ചിയിൽ രണ്ടിടത്ത് തീപിടുത്തം; കളമശേരി, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുമാണ് തീപിടുത്തമുണ്ടായത്

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുള്ള ഷെഡ്ഡുകളും പ്ലാന്റിലെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ടാക്ടറും പൂര്‍ണമായും കത്തിനശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-18 12:43:21.0

Published:

18 Jan 2022 9:57 AM GMT

കൊച്ചിയിൽ രണ്ടിടത്ത് തീപിടുത്തം; കളമശേരി, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുമാണ് തീപിടുത്തമുണ്ടായത്
X

കൊച്ചിയിൽ രണ്ടിടത്ത് തീപ്പിടുത്തം. കളമശേരി, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുമാണ് തീപിടുത്തമുണ്ടായത്. കരാര്‍ ഏറ്റെടുത്ത കമ്പനി മാലിന്യസംസ്കരണം ശരിയായ വിധം നടത്തുന്നില്ലെന്ന് കളമശ്ശേരി നഗരസഭ ചെയര്‍ പേഴ്സണ്‍ ആരോപിച്ചു.

കളമശേരിയിൽ മാലിന്യ പ്ലാന്റ് പൂർണമായും കത്തിനശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുള്ള ഷെഡ്ഡുകളും പ്ലാന്റിലെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ടാക്ടറും പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്സിന്റെ ഏഴ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തമുണ്ടായത്. പ്ലാന്റിലെ അഗ്നിശമന ഉപകരണങ്ങളും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് യൂണിറ്റുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും 90 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വിലയിരുത്തി. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തുമാറ്റി എവിടേയും തീ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി.

TAGS :

Next Story