Quantcast

ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ല: എസ്.എഫ്.ഐ

ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നു സംസ്ഥാന പ്രസിഡന്റ്

MediaOne Logo

Web Desk

  • Updated:

    2024-02-06 12:27:05.0

Published:

6 Feb 2024 10:18 AM GMT

We Cannot accept foreign university announcement in Kerala budget: SFI
X

കോഴിക്കോട്: സംസ്ഥാന ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. സ്വകാര്യ സർവകാലശാലകകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ടെന്നും അവയ്ക്ക് മേൽ സർക്കാർ നിയന്ത്രണം വേണമെന്നും എസ്എഫ്‌ഐ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നും കെ അനുശ്രീ വ്യക്തമാക്കി.

വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പാർട്ടി നയത്തിന് എതിരാണ്. 2023 ൽ ചേർന്ന് പോളിറ്റ് ബ്യൂറോ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. വിദേശ സർവകലാശാലകളെ കൊണ്ടുവന്ന് കേന്ദ്രസർക്കാർ കുത്തവത്കരണത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു അന്ന് പാർട്ടി ആരോപിച്ചിരുന്നത്.

വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് എത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സി.പി.എമ്മും യുവജന സംഘടനകളും ഇതുവരെ പുലർത്തിയിരുന്ന സമീപനത്തിൽ നിന്നുള്ള മാറ്റമായി മാറി. മാറ്റം 15 വർഷം വൈകിയെന്നാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസൻ പ്രതികരിച്ചത്. മുൻപ് ഇതേ ആശയം മുന്നോട്ടുവച്ചപ്പോൾ തന്നെ സി.ഐ.എ ചാരനായി മുദ്രകുത്തിയെന്നും ശ്രീനിവാസൻ മീഡിയവണിനോട് പറഞ്ഞു. എന്നാൽ, വിദേശനിക്ഷേപത്തെ കുറിച്ചു മൂർത്തമായ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചത്.

കോവളത്ത് ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയപ്പോൾ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷനായിരുന്ന ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിദേശ നിക്ഷേപത്തിനെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. എന്നാൽ, ഇന്ന് കാര്യങ്ങൾ മാറി, സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനൊപ്പം വിദേശ സർവകലാശാലകളെ കൂടി മനംതുറന്ന് സ്വാഗതം ചെയ്യുന്നതാണ് കെ.എൻ ബാലഗോപാലിൻറെ ഇത്തവണത്തെ ബജറ്റ്. ഇതിനായി വിവിധ തരത്തിലുള്ള ഇളവുകൾ നൽകുന്ന നിക്ഷേപക നയത്തിനു രൂപംനൽകുമെന്നും ബജറ്റിലുണ്ട്.

അതേസമയം, മാന്യത ഉണ്ടെങ്കിൽ ടിപി ശ്രീനിവാസനോട് മാപ്പ് പറയാൻ എസ്എഫ്‌ഐ തയ്യാറാകണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. മാപ്പ് പറയിപ്പിക്കാൻ സി പി എം മുൻകയ്യെടുക്കണമെന്നും കെഎസ്‌യു നേതാക്കൾ പറഞ്ഞു.



TAGS :

Next Story