Quantcast

ലീഗിനെ ക്ഷണിച്ചുകൊണ്ടേയിരിക്കും; സാങ്കേതിക കാരണങ്ങൾ മറികടക്കാൻ അവർക്കു കഴിയട്ടെ- പി. മോഹനൻ

ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടിയുടെ ദിവസം സ്ഥലത്തില്ലെന്നും അവരുമായി ആലോചിച്ചാണ് ആളുകളെ പങ്കെടുപ്പിക്കുന്നതെന്നും പി. മോഹനൻ

MediaOne Logo

Web Desk

  • Updated:

    2023-11-07 08:03:01.0

Published:

7 Nov 2023 7:28 AM GMT

പി. മോഹനന്‍
X

കോഴിക്കോട്: മുസ്‍ലിം ലീഗിനെ ഇനിയും ക്ഷണിച്ചുകൊണ്ടിരിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. സാങ്കേതിക കാരണങ്ങൾ മറികടക്കാൻ അവർക്കു കഴിയട്ടെ. ഫലസ്തീൻ റാലിയിൽ പങ്കെടുക്കില്ലെന്നു പറഞ്ഞെങ്കിലും സംഘാടകരായ സി.പി.എമ്മിന് ലീഗ് നന്ദി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗും സി.പി.എമ്മും തമ്മിലുള്ള മുന്നണി വിഷയമല്ല ഇത്. അങ്ങനെ കോൺഗ്രസ് കാണണ്ടേതില്ല. ഫലസ്തീൻ വിഷയത്തിൽ സഹകരിക്കാൻ കഴിയുന്ന ആർക്കും പങ്കെടുക്കാം. ലീഗ് ആശംസകൾ അറിയിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളും പങ്കെടുക്കേണ്ട പരിപാടിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. എല്ലാവരെയും വിശാലമനസ്സോടെ സ്വാഗതം ചെയ്യുകയാണെന്നും പി. മോഹനൻ ചൂണ്ടിക്കാട്ടി.

''കോൺഗ്രസിനെ ക്ഷണിക്കാത്തത് അവരുടേത് ഇസ്രായേൽ അനുകൂല നിലപാടാണെന്നതിനാലാണ്. ശശി തരൂർ ആവർത്തിച്ചത് ആ നിലപാടാണ്. രാഷ്ട്രീയ നേട്ടത്തിനല്ല ഫലസ്തീൻ റാലി. രാഷ്ട്രീയനഷ്ടം ഉണ്ടാകുമോയെന്ന് വി.ഡി സതീശൻ നോക്കട്ടെ.''

ലീഗിനോടുള്ള സമീപനം മാറിയോ എന്ന ചോദ്യത്തിന്, കാലം ഒരുപാട് മാറി, കോരപ്പുഴയിൽ കൂടി ഒരു പാട് വെള്ളം ഒഴുകിപ്പോയെന്നായിരുന്നു മോഹനന്റെ മറുപടി. ലീഗിനെ ഇനിയും ക്ഷണിക്കും. ക്ഷണിച്ചുകൊണ്ടേയിരിക്കും. യു.ഡി.എഫ് ഘടകകക്ഷിയാണെന്ന സാങ്കേതിക ബുദ്ധിമുട്ടാണ് അവർ പറഞ്ഞത്. സാങ്കേതിക കാരണങ്ങൾ മറികടക്കാൻ ലീഗിന് കഴിയട്ടെയെന്നും സി.പി.എം നേതാവ് സൂചിപ്പിച്ചു.

ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടിയുടെ ദിവസം സ്ഥലത്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അവരുമായി ആലോചിച്ചാണ് ആളുകളെ പങ്കെടുപ്പിക്കുന്നതെന്നും പി. മോഹനൻ കൂട്ടിച്ചേർത്തു.

Summary: ''We will continue to invite Muslim League. They should be able to overcome the technical reasons'': CPM Kozhikode district secretary P. Mohanan

TAGS :

Next Story