വോട്ടുകൊള്ളക്ക് കൂട്ടുനിന്ന ഒരാളെയും വെറുതെ വിടാൻ പോകുന്നില്ല: കെ.സി വേണുഗോപാൽ
'ഇലക്ട്രേഴ്സ് വോട്ടർ ലിസ്റ്റ് രാഷ്ട്രീയപാർട്ടികൾക്ക് നൽകണം'

തിരുവനന്തപുരം: വോട്ടുകൊള്ളക്ക് കൂട്ടുനിന്ന ഒരാളെയും വെറുതെ വിടാൻ പോകുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് പിന്തുണയർപ്പിച്ചുള്ള കോൺഗ്രസിന്റെ ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രേഴ്സ് വോട്ടർ ലിസ്റ്റ് രാഷ്ട്രീയപാർട്ടികൾക്ക് നൽകണം. രാഹുൽഗാന്ധി മറ്റന്നാൾ ബിഹാറിലെത്തുമെന്നും പ്രവർത്തന മണ്ഡലം അങ്ങോട്ടേക്ക് മാറ്റുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 400 സീറ്റിൽ അധികം നേടുമെന്നായിരുന്നു ബിജെപി പറഞ്ഞത്. ഫലം വന്നപ്പോൾ രണ്ട് പ്രധാന ഘടകകക്ഷികളുടെ പിന്തുണയിലാണ് ഇപ്പോൾ ഭരിക്കുന്നത്. നരേന്ദ്രമോദി പോലും ആദ്യത്തെ ആറ് റൗണ്ടിൽ പിന്നിൽ പോയി. വോട്ടർ പേപ്പർ പട്ടിക ആറ് മാസമായി പരിശോധിച്ചു. രാഹുൽ ഗാന്ധി നാളുകളായി പറയുന്നതാണിത്. കോൺഗ്രസിനകത്ത് പോലും അദ്ദേഹം പറഞ്ഞപ്പോൾ പരിഹസിച്ചവരുണ്ടെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
Adjust Story Font
16

