'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി മത്സരിക്കും'; റസാഖ് പാലേരി
'സിപിഎം മുസ്‍ലിം വിരുദ്ധതയും ഇസ്‍ലാമോഫോബിയയും വളർത്തുന്നു'

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പാർട്ടി തീരുമാനമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഏതെങ്കിലും മുന്നണി പിന്തുണ ആവശ്യപ്പെട്ടാൽ അപ്പോൾ ചർച്ച ചെയ്ത് തീരുമാനം എടുക്കും. സിപിഎം മുസ്‍ലിം വിരുദ്ധതയും ഇസ്‍ലാ മോഫോബിയയും വളർത്തുന്നുവെന്നും ഇതിൽ നിന്ന് പിന്മാറണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.സാഹോദര്യ പദയാത്രയുമായി ബന്ധപ്പെട്ട് തിരൂരിൽ ഒരുക്കിയ ഡിജിറ്റൽ മീഡിയ മീറ്റിലായിരുന്നു റസാഖ് പാലേരിയുടെ പ്രതികരണം.
Next Story
Adjust Story Font
16

