സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർഥിനി മരിച്ചു

നഫാത്ത് ഫത്താഹ് എന്ന പതിനാറുകാരിയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-14 11:28:09.0

Published:

14 May 2022 11:27 AM GMT

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർഥിനി മരിച്ചു
X

കോഴിക്കോട്: ഫറോക്കില്‍ സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിന്‍ തട്ടി പുഴയിൽ വീണ് മരിച്ചു. നഫാത്ത് ഫത്താഹ് എന്ന പതിനാറുകാരിയാണ് മരിച്ചത്. കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രെയിനിടിച്ചാണ് അപകടം.

നഫാത്ത് ഫത്താഹും സുഹൃത്തും റെയില്‍വെപാളത്തിന് സമീപത്തുനിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ട്രെയിന്‍ ഇരുവരെയും തട്ടുകയായിരുന്നു. നഫാത്ത് പുഴയിലേക്കും സുഹൃത്ത് പാളത്തിലേക്കുമാണ് തെറിച്ചുവീണത്. പുഴയില്‍വീണതിനു ശേഷം ഒഴുക്കില്‍പ്പെട്ട നഫാത്തിന്‍റെ മൃതദേഹം ബേപ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. പരിക്കേറ്റ സുഹൃത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story