Quantcast

' എന്തിനാണ് വിട്ടു വീഴ്ച ചെയ്യുന്നത് ?; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ ഉറച്ച് സിപിഐ

ആ​ഗോള അയ്യപ്പസം​ഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഒഴിവാക്കേണ്ട നടപടിയായിരുന്നു; വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ സമുദ്ര കടൽ കൊള്ളക്കാർക്ക് വേണ്ടിയുള്ളത്- ബിനോയ് വിശ്വം

MediaOne Logo

Web Desk

  • Published:

    19 Jun 2026 6:53 PM IST

 എന്തിനാണ് വിട്ടു വീഴ്ച ചെയ്യുന്നത് ?; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ ഉറച്ച് സിപിഐ
X

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ ഉറച്ച് സിപിഐ. ആവശ്യത്തിൽ പാർട്ടി എന്തിനാണ് വിട്ടുവീഴ്ച ചെയ്യുന്നതെന്നും ഇതൊരു മുന്നണിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷ സമീപനം ഉയർത്തിപ്പിടിക്കുന്ന സമീപനം മുന്നണിക്ക് അകത്തും പുറത്തും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉപയോ​ഗിച്ച ടാ​ഗ് ലൈനെതിരെ എല്ലായോ​ഗങ്ങളിലും വിമർശനമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. ആ​ഗോള അയ്യപ്പസം​ഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഒഴിവാക്കേണ്ട നടപടിയായിരുന്നു. ഞങ്ങൾ അവരെ കൈവിട്ടു എന്ന തോന്നൽ ന്യൂനപക്ഷങ്ങളിൽ ഉണ്ടായെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ചിലയിടങ്ങളിലെങ്കിലും വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ല എന്ന വിമർശനമുണ്ടായി എന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇടതുപക്ഷം നേരിട്ടത് കനത്ത പരാജയമാണ്. പരാജയത്തെ ഇടതു പക്ഷം കാണേണ്ടത് വലതുപക്ഷത്തെ പോലെ അല്ല. ജനങ്ങൾ ഇടത് പക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് ആഗ്രഹിക്കുന്നത് വികസനവും ക്ഷേമപ്രവർത്തനവും മാത്രമല്ല. അതിന് അപ്പുറത്ത് ചിലത് പ്രതീക്ഷിച്ചു. ഞങ്ങൾക്ക് അത് നൽകാൻ കഴിഞ്ഞില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ സമുദ്ര കടൽ കൊള്ളക്കാർക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചു കൊല്ലം കൂടുമ്പോൾ ശമ്പളപരിഷ്കരണം കേരളത്തിൻറെ നയമാണ്. അതേപ്പറ്റി ഈ ബജറ്റിൽ മിണ്ടാട്ടമില്ല. എല്ലാത്തരത്തിലും ബജറ്റ് വഞ്ചന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story