Quantcast

പാലക്കാട്ട് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ

അൽഷിമേഴ്സ് രോഗിയായ പ്രഭാകരനുമായി ശാന്തകുമാരിക്ക് നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-07 13:49:44.0

Published:

7 Sept 2023 6:57 PM IST

Palakkad,crime news,Wife arrested for murder her husband in Palakkad,ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യ അറസ്റ്റിൽ,പാലക്കാട് കൊലപാതകം
X

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ ഭാര്യ അറസ്റ്റിൽ. ചേലക്കാട് വള്ളംകൊള്ളിയിൽ ശാന്തകുമാരിയാണ് അറസ്റ്റിലായത്.

പ്രഭാകരൻ നായരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. അൽഷിമേഴ്സ് രോഗിയായ പ്രഭാകരനുമായി ശാന്തകുമാരിക്ക് നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് പിന്നാലെ ശാന്തകുമാരി കിണറ്റിൽ ചാടിയെങ്കിലും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ശാന്തകുമാരിയെ റിമാന്റ് ചെയ്തു.


TAGS :

Next Story