Quantcast

തിരുവനന്തപുരത്ത് ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച സംഭവം: ഭാര്യ കുറ്റം സമ്മതിച്ചു

സംഭവം നടക്കുമ്പോള്‍ ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-13 03:12:14.0

Published:

13 Sept 2021 7:13 AM IST

തിരുവനന്തപുരത്ത് ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച സംഭവം: ഭാര്യ കുറ്റം സമ്മതിച്ചു
X

തിരുവനന്തപുരം അമ്പൂരിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനമാണ് അമ്പൂരി സ്വദേശി സെല്‍വ മുത്തുവിനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് ഭാര്യ സുമലത പൊലീസിനോട് വെളിപ്പെടുത്തി. ശനിയാഴ്ചയാണ് വീടിനുള്ളില്‍ വെട്ടേറ്റ നിലയില്‍ സെല്‍വമുത്തുവിന്‍റെ മൃതേദഹം കണ്ടെത്തിയത്.

കുടുംബ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുമലത നെയ്യാര്‍ ഡാം പൊലീസിനോട് പറഞ്ഞത്. നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുമലത കുറ്റസമ്മതം നടത്തിയത്. ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

ശനിയാഴ്ച പുലര്‍ച്ചെയാണ് സെല്‍വമുത്തു വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. സുമലത തന്നെയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ജോലിക്കിടെ വീണു പരിക്കേറ്റെന്നാണ് സുമലത പറഞ്ഞതെങ്കിലും സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

TAGS :

Next Story