Quantcast

കണ്ണൂരിൽ ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസ്: ഭാര്യ കുറ്റക്കാരിയെന്ന് കോടതി

ശിക്ഷാവിധി ശനിയാഴ്ച

MediaOne Logo

Web Desk

  • Published:

    23 Oct 2025 6:45 PM IST

കണ്ണൂരിൽ ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസ്: ഭാര്യ കുറ്റക്കാരിയെന്ന് കോടതി
X

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വയക്കരയിൽ ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസിൽ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് കണ്ടെത്തിയത്.

പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. 2013 ജൂലായ് ആറിന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ചാക്കോച്ചൻ്റെ പേരിലുള്ള സ്വത്തുക്കൾ എഴുതി നൽകാത്ത തിൻ്റെ പേരിലായിരുന്നു കൊലപാതകം. സംഭവം നടക്കുന്ന സമയത്ത് മകനും ഇവരുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

TAGS :

Next Story